അടിമുടി മാറ്റം എല്ലാ അര്‍ത്ഥത്തിലും: യാത്രക്കാരോട് മാന്യമായി ഇടപെട്ടാല്‍ 1000 രൂപ സമ്മാനം

കെ .എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇനി ചിരിക്കും നന്നായി പെരുമാറും. കെ .എസ്.ആര്‍.ടി.സിയെ രക്ഷിച്ചേ അടങ്ങൂ എന്ന വാശിയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി രാജമാണിക്യം. കെ .എസ്.ആര്‍.ടി.സി ജീവനക്കാരിലെ മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാനൊരുങ്ങി അ ധികൃതര്‍. മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് കെ.എസ്.ആര്‍.ടി.സി സമ്മാനം നല്‍കുന്നത്.
സര്‍വീസുകള്‍ സമയം തെറ്റാതെ പൂര്‍ത്തിയാക്കുന്നവര്‍ക്കും വരുമാനം വര്‍ദ്ധിപ്പിക്കുന്നവര്‍ക്കും യാത്രക്കാരില്‍ നിന്ന് പരാതി ലഭിക്കാത്തവര്‍ക്കുമാണ് സമ്മാനമായി ശമ്പളത്തോടൊപ്പം 1000 രൂപലഭിക്കുക. ഈ മാസം മുതല്‍ സമ്മാനപദ്ധതി നടപ്പിലാക്കും. സര്‍വീസുകള്‍ വൈകിയെത്തുന്നുവെന്ന പരാതി ഇതോടെ കുറയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. അര്‍ഹരായവരെ കണ്ടെത്താന്‍ അതത് ഡിപ്പോകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ക്കഴിഞ്ഞു.
കൃത്യനിഷ്ഠ, യാത്രക്കാരോട് മാന്യമായ പെരുമാറ്റം, പ്രതിദിന കളക്ഷനില്‍ വര്‍ദ്ധന എന്നിവയാണ് കണ്ടക്ടര്‍ മാര്‍ക്ക് പ്രതിമാസ സമ്മാനം നല്‍കുന്നതിനായി പരിശോധിക്കുന്ന മാനദണ്ഡങ്ങള്‍. അപകടരഹിതമായ ഡ്രൈവിംഗ്, സര്‍വീസിലെ കൃത്യത, ഡ്യൂട്ടിക്ക് ഹാജരാകുന്നതിലെ കൃത്യനിഷ്ഠ, യാത്രക്കാരോടുള്ള ഹൃദ്യമായ പെരുമാറ്റം എന്നിവ പരിശോധിച്ചാണ് മികച്ച ഡ്രൈവറെ തിരഞ്ഞെടുക്കുന്നത്.
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സിറ്റി ഫാസ്റ്റുകള്‍ വര്‍ദ്ധിപ്പിച്ചത് വിജയമായതോടെയാണ് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ നടപടികളുമായി കെ.എസ്.ആര്‍.ടി.സി എത്തുന്നത്. ഒരു വര്‍ഷം തുടര്‍ച്ചയായി 1000 രൂപ സമ്മാനത്തുക വാങ്ങുന്ന ജീവനക്കാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതോടൊപ്പം അവര്‍ക്ക് ഒരു മെഡലും സമ്മാനിക്കും. മികവിന്റെ ഈ മെഡല്‍ യൂണിഫോമില്‍ ധരിച്ച് ജോലി ചെയ്യാം.
ഡിപ്പോകള്‍ക്കുമുണ്ട് സമ്മാനങ്ങള്‍
മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഡിപ്പോകള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ആറുമാസം കൊണ്ട് വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച വര്‍ദ്ധന കാഴ്ചവയ്ക്കുന്ന ഡിപ്പോകള്‍ക്ക് വി കസനത്തിനായി ഒരു കോട ി രൂപ അനുവദിക്കും. ഡിപ്പോകളിലെ കുറവുകള്‍ കണ്ടെത്താനും പര ിഹരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മേലുദ്യോഗ സ്ഥരില്‍ നിന്ന് നിര്‍ദ്ദേശം ല ഭിച്ചിട്ടുണ്ട്. നിലവില്‍ 40,000 ജീവനക്കാരാണ് കെ .എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. അ തിനാല്‍ ഇത്തരം സമ്മാന പദ്ധതികള്‍ക്കുവേണ്ടി ജീവനക്കാര്‍ ഒത്തുപിടിച്ചാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധി ക്ക് വലിയൊരളവു വരെപരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും ക്രമേണ ഡിപ്പോകള്‍ ലാഭത്തിലെത്തിക്കാ ന്‍ സാധിക്കുമെന്നുമാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.യാത്രക്കാരോട് മാന്യമായി ഇടപെട്ടാല്‍ 1000 രൂപ സമ്മാനം. എത്രത്തോളം നടപ്പാകുമെന്നറിയില്ലെങ്കിലും പുതിയ പരിഷ്‌ക്കാരങ്ങളോട് നല്ല പ്രതികരണമാണ് ജീവനക്കാര്‍ക്ക്.
https://www.facebook.com/Malayalivartha