ബന്ധം മുതലെടുത്ത് മുഖ്യനെയും പാര്‍ട്ടിയെയും വശത്താക്കാന്‍ ചില ബാറുടമകള്‍

ഇടതുപക്ഷവുമായും പിണറായി വിജയനുമായും വി.എം,രാധാകൃഷ്ണനുള്ള ബന്ധം മുതലെടുത്ത് ഇടതുപക്ഷത്തെ വശത്താക്കാന്‍ ഒരു വിഭാഗം ബാര്‍ ഉടമകള്‍ രംഗത്ത്. കേരളത്തിലെ നാഷണല്‍ സ്‌റ്റേറ്റ് ഹൈവേയില്‍ 500 മീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന ബാറുകളുടെ ലൈസന്‍സ് മാര്‍ച്ച് 31-ന് ശേഷം പുതുക്കികൊടുക്കേണ്ട എന്ന ലോ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തടയിടാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ദേശീയസംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്പനശാലകള്‍ നിരോധിച്ച ഡിസംബര്‍ 15-ലെ സ്‌റ്റേ വിധിയില്‍ മാറ്റം വരുത്തില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി.ഇതിനിടയില്‍ സംസ്ഥാന ഹൈവേകളെ പുനര്‍നാമകരണം ചെയ്യിച്ച് കോടതിവിധിയില്‍ നിന്ന് തടിയൂരാനുള്ള സൂത്രമാര്‍ഗ്ഗള്‍ ബാറുടമകളും ഇടതുപക്ഷത്തെ ചില പ്രമുഖരും ചേര്‍ന്ന് ആലോചിക്കുന്നുണ്ട്.
മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്.ഥാക്കൂര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്. മദ്യപിച്ച് അശ്രദ്ധയോടെ അപകടങ്ങളും മറ്റും ഉണ്ടാകുന്ന സ്ഥിതിവിധി മറികടക്കാനായിരുന്നു സുപ്രീംകോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha