ലക്ഷ്മിനായരെ ഇനി ഞങ്ങള്‍ക്കുവേണ്ട; മരണം വരെ സമരത്തിന് തയ്യാര്‍...ലോ അക്കാദമി സമരം കത്തിപ്പടരുന്നു

''എനിക്കൊരു പ്രതികാരബുദ്ധി തോന്നിയാല്‍, ഞാന്‍ നിങ്ങളെ തുലച്ചുകളയും. നീയൊന്നും എന്റെ മക്കളല്ലല്ലോ, ഞാന്‍ അനുഭവിപ്പിക്കും''. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ വിരട്ടലില്‍ പതറാതെ വിദ്യാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്. സമരപ്പന്തലിലും, കാമ്പസിലും മലയാളിവാര്‍ത്ത ലേഖകര്‍ ശ്രുതി ജി. നായരും, മണികണ്ഠന്‍. എസും നടത്തിയ അന്വേഷണം ലോ അക്കാദമിയില്‍ നടക്കുന്നത് എന്ത്?
കേരള ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ജനുവരി 12 ന് തുടങ്ങിയ സമരം തുടരുകയാണ്. പ്രിന്‍സിപ്പലിന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ കുക്കറി ഷോയിലും, ടി.വി. ഷോയിലുമാണ്. ഒരിക്കലും കോളേജില്‍ വരുകയോ വിദ്യാര്‍ത്ഥികളുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറാകാത്തതുമായ പ്രിന്‍സിപ്പലിനെ തങ്ങള്‍ക്ക് ഇനി വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍. കോളേജിന്റെ മുക്കിലും മൂലയിലും ലേഡീസ് ഹോസ്റ്റലിലുമടക്കം ക്യാമറകള്‍ വച്ചുകൊണ്ട് വ്യദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കുന്നു. ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചു കാണുന്നു. പ്രിന്‍സിപ്പലിനെ വ്യക്തിപരമായി താല്‍പര്യമുള്ളവര്‍ക്ക് കിലേൃിമഹ ാമൃസ മാര്‍ക്ക് കൂടുതല്‍ കൊടുക്കുകയും മറ്റു കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുന്നു. മകന്റെ കാമുകിക്ക് ക്ലാസില്‍ കയറുകയോ, സെമിനാര്‍, അസൈന്‍മെന്റ് എന്നിവ ചെയ്യാതിരിക്കുകയോ ചെയ്താല്‍പ്പോലും മാര്‍ക്കു കൊടുക്കുന്ന മെറശേെശര രീതിയാണ് ലക്ഷ്മിനായര്‍ ചെയ്യുന്നത്. ലേഡീസ് ഹോസ്റ്റലില്‍ പലപ്പോഴും വാര്‍ഡനുകള്‍ ഇല്ലാതിരിക്കുന്ന അവസരങ്ങളില്‍ ആശ എന്ന കുട്ടിയുടെ കൈയില്‍ താക്കോല്‍ ഏല്‍പ്പിച്ച് പോകുന്ന രീതി പതിവാണ്. മറ്റ് അധ്യാപകരുടെ അശൈഴിാലി േല്‍പോലും മുഖം നോക്കി പ്രിന്‍സിപ്പല്‍ മാര്‍ക്ക് മാറ്റുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും പ്രിന്‍സിപ്പലിനെതിരെ സംസാരിക്കുന്നവര്‍ക്കും എതിരെ കടുത്ത മാനസിക പീഡനം നേരിടേണ്ടിവരും. കഴിഞ്ഞ 6 മാസത്തിനകം 21 കുട്ടികളെ സെമസ്റ്ററില്‍ നിന്നു പുറത്താക്കി. ഗ്രൗണ്ടുകളില്‍ കളിക്കാന്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നു. സമരത്തിന് ഇറങ്ങിയ കുട്ടികളുടെ വീട്ടില്‍ ഗുണ്ടകളെ അയയ്ക്കുകയും ഫോണ്‍ മുഖേന ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഇത്രയും കാലം തങ്ങളുടെ ഭാവിയെ ഓര്‍ത്താണ് പ്രതികരിക്കാതിരുന്നതെന്നും ഇനിയും പ്രതികരിക്കാതിരുന്നാല്‍ ജിഷ്ണു പ്രണോയെപ്പോലെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ടാകും. പ്രിന്‍സിപ്പലിന്റെ രാജിയാണ് തങ്ങള്‍ക്ക് ആവശ്യം. അത് നേടിയെടുക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറാണ്. അല്ലാത്തപക്ഷം കോളേജിന് തീ വയ്ക്കാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥികള്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു.
എന്നാല്‍ മുന്‍വര്‍ഷം പഠിച്ചിറങ്ങിയ ചില വിദ്യാര്‍ത്ഥികള്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ നടത്തുന്ന ചില പ്രശ്‌നങ്ങളാണ് ഇത്. സ്വന്തം കുട്ടികളോട് പെരുമാറുന്നതുപോലെയാണ് വിദ്യാര്‍ത്ഥികളോടും പെരുമാറുന്നത്. യൂണിവേഴ്‌സിറ്റി പറഞ്ഞിട്ടാണ് ക്യാമറ ഫിറ്റ് ചെയ്തത്. എന്നെ ഒരു ഭീകരജീവിയായി ചിത്രീകരിക്കുന്നു. താന്‍ രാജി വയ്ക്കില്ല. മാന്യമായി കൊണ്ടുപോകുന്ന ഒരു കോളേജില്‍നിന്ന് എന്തിന് രാജിവയ്ക്കണം. കുട്ടികള്‍ ക്യാമ്പസ്സിലേക്കു വരുന്നത് സംഘടിത മനോഭാവത്തോടെയാണ് പഠിക്കാനല്ല. ക്യാമ്പസ് ഹോസ്റ്റലിലെ കുട്ടികള്‍ അവധിക്കു പോയിവരുന്ന സമയത്ത് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പൂട്ടുപൊളിച്ച് മുറികളിലേക്ക് കയറുകയുണ്ടായി. ഇതൊന്നും അനുവദിച്ചു കൊടുക്കുന്നതല്ല. ഈ സമരം ഏതറ്റംവരെ പോകും എന്നു കാണാം എന്നായിരുന്നു ലക്ഷ്മിനായരുടെ മറുപടി.
https://www.facebook.com/Malayalivartha