13 വര്‍ഷത്തെ ചോദ്യത്തിന് ഉത്തരം; മാലദ്വീപിലേക്ക് പോയി കാണാതായ പട്ടാമ്പി സ്വദേശിനിയെ സിബിഐ കണ്ടെത്തി

അനിതാ നായരല്ല ഇന്നവര്‍ മായാ കോട്‌വാനിയാണ്. സൂററ്റിലെ സ്‌കൂളിലെ പ്രിന്‍സിപ്പള്‍. ഒടുവില്‍ സിബിഐ അനിതാ നായരെ കണ്ടെത്തി. 13 വര്‍ഷത്തെ ചോദ്യത്തിന് ഉത്തരമായി. അപ്പോള്‍ ഒരുതെറ്റും ചെയ്യാത്ത സമൂഹം കുറ്റവാളിയെന്ന് മുദ്രകുത്തിയ അനിതയുടെ ഭര്‍ത്താവ് അച്യുതന്‍ നായര്‍ ഇപ്പോള്‍ കാണാമറയത്ത്. മാലദ്വീപിലേക്ക് പോവുകയും പിന്നീട് കാണാതാവുകയും ചെയ്ത അധ്യാപികയായ പട്ടാമ്പി സ്വദേശിനിയെ സിബിഐ ഒടുവില്‍ കണ്ടെത്തി. പട്ടാമ്പി ഓങ്ങല്ലൂര്‍ അച്യുത നിവാസില്‍ സി സി അനിത നായരെയാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്നും സിബി ഐ കണ്ടെത്തിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ സിബിഐ സംഘം അനിതാ നായര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ ഹൈദരാബാദില്‍ താമസിക്കുന്ന മകനെ സ്ഥലത്തെത്തിച്ചു. മകനും അമ്മയാണിതെന്ന് സിബിഐ മുമ്പാകെയും സൂറത്ത് സിറ്റി മജിസ്‌ട്രേറ്റ് കോടതിയിലും മൊഴി നല്‍കി. 2003 ല്‍ ഭര്‍ത്താവ് രാമചന്ദ്രനോട് വഴക്കിട്ട് രാമചന്ദ്രനെയും മകനെയും ഒഴിവാക്കി അധ്യാപക ജോലിക്കായി മാലദ്വീപിലേക്ക് പോയ അനിതാ നായര്‍ അവിടെ ഇവര്‍ പഠിപ്പിക്കുന്ന സ്‌കൂളിന് അടുത്ത് തന്നെ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ സ്വദേശിയെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ഇയാളുമൊത്ത് ഇന്ത്യയില്‍ വരികയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പിന്നീട് ശ്രീലങ്കന്‍ പേര് സ്വീകരിച്ച് ശ്രീലങ്കയിലേക്ക് പോയ ഇവര്‍ അവിടെ നാല് വര്‍ഷത്തോളം താമസിച്ചെങ്കിലും ഭര്‍തൃ വീട്ടുകാരുമായി യോജിച്ച് പോകാന്‍ കഴിയാതെ വന്നതോടെ തിരികെ ഇന്ത്യയിലെത്തി. 2010 മുതല്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ താമസിച്ച് അധ്യാപനം നടത്തി വരികയായിരുന്നു. 2013 ല്‍ സൂറത്തിലെ ഭഗവാന്‍ ദാസ് കോട്‌വാനി എന്നയാളെ വിവാഹം കഴിക്കുകയും അവിടെ അയാള്‍കൊപ്പം കഴിയുകയുമാണ്. സമീപത്തുതന്നെ മലയാളി കലാ സമിതി നടത്തുന്ന സിബിഎസ്ഇ സ്‌കൂളിലെ പ്രിന്‍സിപ്പളാണ് അനിതാ നായര്‍ ഇപ്പോള്‍. 2003 മുതല്‍ കേരളത്തിലും പുറത്തുമായി ലോക്കല്‍ പോലിസും െ്രെകംബ്രാഞ്ചും ഒടുവില്‍ സിബിഐയുമാണ് കേസ് അന്വേഷിച്ച് ലക്ഷ്യത്തിലെത്തിയത്. കേരളത്തിലേക്ക് വരാന്‍ താല്‍പര്യമില്ലെന്നും ഭര്‍ത്താവിനൊപ്പം സൂറത്തില്‍ കഴിയാനാണ് ആഗ്രഹമെന്നും ഇവര്‍ സിബിഐയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് അനിതാ നായരുടെ മൊഴി അവിടെ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയത്. നിലവില്‍ മായാ കോട്‌വാനി എന്നാണ് അനിതാ നായരുടെ പേര്. ഈ വിലാസത്തില്‍ എല്ലാവിധ തിരിച്ചറിയല്‍ രേഖകളും ഇവര്‍ക്ക് അവിടെയുണ്ട്്. രണ്ട് തവണ അന്വേഷണം നിര്‍ത്തിയ സിബിഐക്ക് മൂന്നാമത്തെ അന്വേഷണത്തിലാണ് ആളെ കണ്ടെത്താന്‍ കഴിഞ്ഞത്. ആളെ കണ്ടെത്താന്‍ വിവിധ വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടീസും ഇറക്കിയിരുന്നു.
https://www.facebook.com/Malayalivartha