സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുന്‍കാല പ്രാബല്യത്തോടെ 3% ക്ഷാമബത്ത

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ചു. ഇതിനു കഴിഞ്ഞ ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 450 മുതല്‍ 3600 രൂപ വരെ വര്‍ധനയുണ്ടാകും. പുതുക്കിയ ക്ഷാമബത്ത ജനുവരി ശമ്പളത്തോടൊപ്പം ലഭിക്കും.
കുടിശിക പിഎഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ക്ഷാമബത്താ കുടിശിക പണമായി നല്‍കും. ഇതോടെ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്താ നിരക്ക് 12% ആകും. സര്‍ക്കാരിനു പ്രതിമാസം 86.07 കോടി രൂപയുടെയും വര്‍ഷം 1032.84 കോടി രൂപയുടെയും അധിക ബാധ്യത ഉണ്ടാകും.
https://www.facebook.com/Malayalivartha