എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് ജനറല്‍ സെക്രട്ടറി എം.എം.ബേബി. ന്യൂഡല്‍ഹി എകെജി ഭവനില്‍ പിബി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. ആരൊക്കെ മത്സരിക്കുമെന്ന് നാലഞ്ചുദിവസത്തിനുള്ളില്‍ അറിയാമെന്നും മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമെന്നും എം.എ.ബേബി പറഞ്ഞു.
മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു. പിണറായി വിജയന്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന് സിപിഎം കേരള ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
75 വയസ്സെന്ന പ്രായപരിധിയില്‍ പിണറായിക്ക് നേരത്തേ പോളിറ്റ് ബ്യൂറോയില്‍ ഇളവ് നല്‍കിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പിബി വിലയിരുത്തി. ''എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മറ്റൊരു മാതൃകയാണ് കേരളത്തിലൂടെ നല്‍കുന്നത്. ജനങ്ങള്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കും'' ബേബി പറഞ്ഞു.
https://www.facebook.com/Malayalivartha
























