പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്ഷേമ പെന്ഷന്

പിഎഫ് പെന്‍ഷന്‍ വാങ്ങുന്ന പരമ്പരാഗത തൊഴിലാളികള്‍ക്കും ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ചെറിയ തുക മാത്രമായ പി എഫ് പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിന്റേതല്ലെന്നും അതു കൈപ്പറ്റുന്നവരെ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക നീതി വകുപ്പിന്റെ ഒന്നിലധികം പെന്‍ഷനുകള്‍ നിരവധി പേര്‍ കൈപ്പറ്റുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പിഎഫ് പെന്‍ഷന്‍കാര്‍ക്കു ക്ഷേമ പെന്‍ഷന് അര്‍ഹത ഇല്ലെന്നു വ്യക്തമാക്കിയിരുന്നു.
ഇതോടെ കശുവണ്ടിത്തൊഴിലാളികള്‍ അടക്കം ആയിരക്കണക്കിന് തൊഴിലാളികള്‍ക്കു ക്ഷേമ പെന്‍ഷനുള്ള അര്‍ഹത നഷ്ടമായി. ഇതുസംബന്ധിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ ഉത്തരവു തിരുത്തിയിറക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha