ഹൈടെക് പെണ്‍വാണിഭ സംഘം; മുഖ്യകണ്ണി ടിവി ചാനലുകളില്‍ തിളങ്ങി നില്‍ക്കുന്ന പിന്നണി ഗായിക

ടിവി ചാനലുകളില്‍ തിളങ്ങി നില്‍ക്കുന്ന പിന്നണി ഗായിക മുഖ്യകണ്ണിയായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് പെണ്‍വാണിഭ സംഘത്തെ കുറിച്ച് പൊലീസിനു ശക്തമായ തെളിവ് ലഭിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ സംഘത്തിലുണ്ടെന്നാണ് വിവരം.ഇത്തരത്തില്‍ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷണം തുടങ്ങിയത്.
ഇടപാടുകാരായി ചമഞ്ഞ് പൊലീസ് സമീപിച്ചപ്പോള്‍ എത്തേണ്ട സ്ഥലവും തുകയും വ്യക്തമായി ഗായിക ആദ്യം പറഞ്ഞെങ്കിലും പിന്നീട് എന്തോ സംശയം തോന്നി സംഘം പിന്‍വാങ്ങുകയായിരുന്നു. എത്രയും വേഗം സംഘത്തെ വലയിലാക്കാന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ പശുപാലനേയും ഭാര്യ രശ്മി നായരേയും കുടുക്കിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു ഇതും. ഈ സംഘത്തിലെ മറ്റു പലര്‍ക്കും 50,000 രൂപയായിരുന്നു ഏജന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നണി ഗായികയ്ക്ക് വേണ്ടി ചോദിച്ചത് 25, 000 രൂപയും. ഇടപാടില്‍ നിന്നും മുങ്ങി നടന്ന ഗായിയെ വീണ്ടും ഗള്‍ഫ് വ്യവസായിക്ക് വേണ്ടിയെന്ന് പറഞ്ഞു ബന്ധപെട്ടു. ഗായിക ഗായിക വളരെസരസമായി സംസാരിച്ച് ഇടപാടിന് സമ്മതിക്കുകയും ചെയ്തു.
ഇടപാട് നടക്കില്ലെന്ന് പറഞ്ഞപ്പോള്‍ അത്യാവശ്യ ഷൂട്ടുള്ളതിനാല്‍ ഇന്ന് പറ്റില്ല. ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു ഗായികയുടെ മറുപടി. ഗള്‍ഫ് വ്യവസായി എന്ന വ്യാജപ്പേരില്‍ ഫോണില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഗായിക തുകയും എത്തേണ്ട സ്ഥലവും വ്യക്തമായി പറഞ്ഞെങ്കിലും പിന്നീട് പിന്മാറിയതിനാല്‍ പൊലീസിന് ഇക്കാര്യത്തില്‍ സംശയങ്ങളുണ്ട്. അതുകൊണ്ടാണ് ഈ ഗായികയെ പൊലീസ് ചോദ്യം പോലും ചെയ്യാത്തത്. ഇതേ ഗായികയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ഏജന്റ് പറ്റിച്ചതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നേരിട്ട് എത്താത്തതിരുന്നാലും സംശയ നിഴലിലുള്ള ഗായികയെ പൊലീസ് വെറുതെ വിട്ടതെന്ന് സൂചനയുണ്ട്.
ഇതേ പെണ്‍വാണിഭ സംഘത്തിനെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുമ്പൊരിക്കല്‍ ചങ്ങനാശ്ശേരിയില്‍ നിന്നു പൊലീസ് പിടികൂടിയ പെണ്‍കുട്ടി ഈ സംഘത്തിലുള്ളതാണെന്നാണ് വിവരം. എന്നാല്‍, അറസ്റ്റിലാകുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നതിനാല്‍ കേസ് ഒതുങ്ങിപ്പോയെന്നാണ് അറിയുന്നത്. സംഘത്തിന്റെ മുഖ്യകണ്ണിയായ ഗായിക വിദേശ സ്‌റ്റേജ് ഷോകളിലും നിറസാന്നിധ്യമാണെന്നു പൊലീസ് പറയുന്നു.
ലഹരി ഉപയോഗത്തിനു അടിമയായ നായിക എന്ന രീതിയില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായി ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗായികയ്‌ക്കെതിരേ തെളിവുകള്‍ ലഭിച്ചത്. ഇടക്കാലത്ത് നിര്‍ജീവമായ ഓപ്പറേഷന്‍ ബിഗ് ഡാഡി പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പൊലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























