പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രില്‍ മാസത്തോടെ വിതരണം ചെയ്യുമെന്ന് പി. തിലോത്തമന്‍

ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്ത് പുതുക്കിയ റേഷന്‍ കാര്‍ഡ് ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കാനുള്ള നോഡല്‍ ജില്ലയായ കൊല്ലത്ത് മാര്‍ച്ച് ഒന്നു മുതല്‍ വിതരണം ചെയ്യും. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതോടെ ഇടനിലക്കാരില്ലാതെ റേഷന്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടത്തെിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
2007ല്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകള്‍ 2012ല്‍ അന്നത്തെ സര്‍ക്കാര്‍ പുതുക്കാത്തതു മൂലമാണ് നടപടികള്‍ വൈകാനിടയാക്കിയത്. നിലവില്‍ റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ തെറ്റ് തിരുത്തല്‍ നടപടികളാണ് നടക്കുന്നത്. ഫെബ്രുവരി ആദ്യത്തോടെ ഇതു സംബന്ധിച്ച പട്ടിക പുറത്തിറക്കും. റേഷന് അര്‍ഹതയില്ലാത്തവരെ ഒഴിവാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നും മന്ത്രി തിലോത്തമനും ഭക്ഷ്യ സെക്രട്ടറി മിനി ആന്റണിയും പറഞ്ഞു.
ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണമെന്ന ആവശ്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് ലക്ഷം മെട്രിക് ടണ്ണാണ് കുറവുണ്ടായിട്ടുള്ളത്. ഇതുമൂലം മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കുള്ള അരി വിതരണത്തെ സാരമായി ബാധിച്ചു.
കൂടാതെ, നേരത്തെ അനുവദിച്ചിരുന്ന പഞ്ചസാര വിഹിതത്തിലും കുറവുണ്ടായി. കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സി.ആര്‍. ചൗധരി, ഭക്ഷ്യ സെക്രട്ടറി എന്നിവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉറപ്പ് നല്‍കിയതായും മന്ത്രി തിലോത്തമന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha