അതിരൂക്ഷമായ വരള്‍ച്ച മൂലം പാല്‍ ഉല്‍പ്പാദനം കുറഞ്ഞു; വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ

കഠിനമായ വരള്‍ച്ചമൂലം പാല്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മില്‍മ. അന്യസംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്ന പാലിന് വില കൂടിയതും തിരിച്ചടിയായി.
പച്ചപ്പുല്ല് കിട്ടാനില്ലാത്തതും ചൂട് കൂടിയതും വെള്ളം കുറഞ്ഞതുമാണ് പാലുല്‍പാദനത്തെ ബാധിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിനം 75,000 ലീറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വില്‍പനയാകട്ടെ മുന്‍ വര്‍ഷത്തെക്കാള്‍ ദിനംപ്രതി മൂപ്പത്തിയായിരം ലീറ്റര്‍ വര്‍ധിക്കുകയും ചെയ്തു.
രണ്ടരലക്ഷം ലീറ്റര്‍ പാല്‍ പുറമെനിന്നു വാങ്ങിയിരുന്ന സ്ഥാനത്തു മൂന്നരലക്ഷം ലീറ്റര്‍ പാലാണ് ഇപ്പോള്‍ മില്‍മ വാങ്ങുന്നത്. കര്‍ണാടക ലീറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചതും തമിഴ്‌നാട് രണ്ടു രൂപ അധികം ചോദിച്ചതും തിരിച്ചടിയായി. ഇതോടെ ആന്ധ്രയില്‍നിന്ന് പാലെത്തിക്കാനുള്ള ശ്രമത്തിലാണ് മില്‍മ. വിലവര്‍ധിപ്പിക്കാനുള്ള പഠനവും പൂര്‍ത്തിയാക്കി കഴിഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറയുന്നത് ക്ഷീരമേഖലയെ തന്നെ തകര്‍ക്കും. കര്‍ഷകരെ പിടിച്ചു നിറുത്തണമെങ്കില്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും മില്‍മയ്ക്കു മുന്‍പിലില്ല.
https://www.facebook.com/Malayalivartha

























