വിവരാവകാശ പ്രകാരം എല്ലാവിവരങ്ങളും വെളിപ്പെടുത്താനാവില്ലെന്നും നല്‍കിക്കൂടാത്ത വിവരങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി

വിവരാവകാശ നിയമപ്രകാരം എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്‍കാനാവാത്തതും നല്‍കിക്കൂടാത്തതുമായ വിവരങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തിപരമായ ദുരുദ്ദേശങ്ങള്‍ക്കായി വിവരാവകാശ നിയമം ഉപയോഗിക്കരുത്. മന്ത്രിസഭാ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പിലാക്കാന്‍ കഴിയാതെ വരും. ചില കാര്യങ്ങള്‍ നടപ്പിലാക്കിയശേഷമേ പുറത്തറിയിക്കാന്‍ കഴിയൂ. അതുകൊണ്ട് വെളിപ്പെടുത്താന്‍ പറയുന്ന വിവരങ്ങള്‍ക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവരാവകാശ നിയമം വ്യക്തിപരമായ ദുരുദ്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രവണതയുണ്ട് പലര്‍ക്കിടയിലുമുണ്ട്. അത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് അഴിമതി അര്‍ബുദം പോലെ വ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം ലക്ഷ്യപ്രാപ്തിയിലെത്താതെ മറ്റ് വഴികളിലൂടെ കടന്നുപോകുന്നു. ഭരണവ്യവസ്ഥയ്ക്കു വെല്ലുവിളിയായി അഴിമതി വളരുകയാണ്. ജനങ്ങളുടെ ക്ഷേമത്തിന് അനുവദിക്കുന്ന പണം മറ്റുവഴികളിലൂടെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന പിണറായി സര്‍ക്കാറിന്റെ നിലപാട് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ കേന്ദ്രവിവരാവകാശ കമ്മീഷണര്‍ രംഗത്തുവന്നിരുന്നു. മുഖ്യവിവരാവകാശ കമ്മീഷണറുടെ ഈ നിലപാടിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha