ബസ് സ്റ്റാന്റുകളില്‍ ഇനി ബാക്കിയുള്ളത് നോക്കുകുത്തിയായ സ്റ്റീല്‍ കമ്പികള്‍ മാത്രം

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ബസ് സ്റ്റാന്റുകളില്‍ യാത്രക്കാര്‍ക്ക് ഇരിക്കുവാനുള്ള സൗകര്യങ്ങള്‍ പരിമിതം മാത്രം. ചുട്ടു പൊള്ളുന്ന വേനല്‍ കാലത്തോ മഴ സമയത്തോ ഒന്ന് ആശ്വാസത്തിനായി കയറി നില്‍ക്കാന്‍ നോക്കുമ്പോള്‍ മേല്‍ക്കൂര പോലുമില്ലാത്ത അവസ്ഥയാണ് എവിടെയുമുള്ളത്. മഴയും വെയിലുമേറ്റുള്ള കാത്തിരിപ്പില്‍ യാത്രികര്‍ ദുരിതത്തിലാവുക സ്വാഭാവികം. നാഥനില്ലാ കളരി പോലാണ് പല ബസ് സ്റ്റോപ്പുകളുടെയും അവസ്ഥ.
എല്‍ എല്‍ എ ഫണ്ട് ഉപയോഗിച്ചും മറ്റും നിര്‍മ്മിക്കുന്ന ബസ് സ്റ്റോപ്പുകളില്‍ ഷെല്‍റ്ററുകളില്‍ മിക്കതിലും ഒരു സ്റ്റീല്‍ തൂണ് മാത്രമായിരിക്കും കാണാന്‍ കഴിയും. സാമൂഹികവിരുദ്ധരുടെ ശല്യവും ഇവയുടെ അവസ്ഥ ഇങ്ങനാക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്കുള്ള ഫണ്ട് വകമാറ്റി ചെലവാക്കുകയാണോ എന്ന കാര്യം അന്വേഷിക്കപ്പെടേണ്ടതുമാണ്. പലപ്പോഴും പരാതികള്‍ എങ്ങനെ ആരോട് പറയും എന്നുള്ള സ്ഥിതിവിശേഷമാണുള്ളത്.
പൊതുമരാമത്തിലെ ഇതുപോലുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ അഴിമതി കൊടി കുത്തി വാഴുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മാണ ജോലികള്‍ പുറമെ നിന്നുള്ള ഏജന്‍സികളെ കൊണ്ടാണ് ചെയ്യിപ്പിക്കാറുള്ളത്. കേരളത്തിലെ പല ഭാഗത്തും അത്യാധുനിക രീതിയിലുള്ള ഷെഡ്ഡുകളാണ് ഉള്ളത് എന്നത് ഒരു വസ്തുതയാണ്. പക്ഷെ അവയുടെ അറ്റകുറ്റ പണികള്‍ വേണ്ടവിധത്തില്‍ നടക്കുന്നില്ല എന്നതാണ് ദയനീയമായ ചിത്രം. സാധാരണക്കാരുടെ നികുതി പണം കൊണ്ടുണ്ടാക്കുന്ന ബസ് ഷെല്‍ട്ടറുകളുടെ നിലവാരം ഉയര്‍ത്താനുള്ള യാതൊരു നടപടികളും നാളിതുവരെയായി പൂര്‍ത്തിയാക്കാന്‍ ഭരണ രംഗത്തുള്ളവര്‍ക്ക് കഴിയുന്നതേ ഇല്ല.
വഴുതക്കാട്ടുള്ള ബസ് സ്റ്റോപ്പിന്റെ കാര്യം തന്നെയെടുക്കാം. തൂണുകള്‍ മാത്രം നോക്കുകുത്തിയായി നില്‍ക്കുന്നതാണ് അവിടെ കാണാന്‍ സാധിക്കുക. ഇതുപോലെയാണ് ഒട്ടുമിക്ക ജനോപകാരപ്രദമായ പദ്ധതികളുടെയും അവസ്ഥ. ഇവയൊക്കെ നോക്കി നടത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരാകട്ടെ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുമില്ല. കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സ്ത്രീകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില് പിഴവുകളുടെ ഇരകളാകുന്നത് സ്ഥിരം കാഴ്ചയാകുന്നു. മുറപോലെ നടക്കുന്ന തറക്കല്‍ ഇടലുകള്‍ ആണ് എന്നും മന്ത്രിമാരുടെ സ്ഥിരം വിനോദ പരിപാടി. അത്കഴിഞ്ഞാല്‍ അതിനെപ്പറ്റി ആരും തിരിഞ്ഞുനോക്കുകപോലുമില്ല.
പ്രത്യക്ഷത്തില്‍ പറയുന്നവയൊന്നും കുറേനാള്‍ കഴിഞ്ഞാല്‍ പരോക്ഷമായി പോലും കാണാന്‍സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. ഇവയ്ക്കെല്ലാം മാറ്റം ഉണ്ടാകും എന്നാണു ഓരോ തവണയും സര്‍ക്കാര്‍ ഭരണരംഗത്ത് നിന്നും ഉണ്ടാവുക എന്ന് ചിന്തിക്കാത്തവര്‍ വിരളം. പക്ഷെ കാലാനുസൃതമായ മാറ്റങ്ങള്‍ ഇനിയും കൊണ്ട് വരാന്‍ ഗവണ്‍മെന്റിന് കഴിയുന്നില്ല.
https://www.facebook.com/Malayalivartha