പ്രായപൂര്‍ത്തിയാകാത്തവരുടെ പോണ്‍ വീഡിയോ തിരഞ്ഞവരില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലക്കാര്‍; മൊബൈല്‍ സേവനദാതാക്കള്‍ ഇന്റര്‍നെറ്റിന്റെ പരിധി ഇല്ലാതാക്കിയതോടെ കാര്യങ്ങള്‍ കൈവിടുന്നു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ ഉപയോഗിച്ച് കുറ്റകരമായി നിര്‍മ്മിക്കുന്ന വീഡിയോ തിരഞ്ഞവരില്‍ തൃശൂര്‍, തിരുവനന്തപുരം ആലപ്പുഴ ജില്ലക്കാര്‍ മുന്നിലെന്ന് റിപ്പോര്‍ട്. ഇന്ത്യയില്‍നിന്നുള്ള പത്തു നഗരങ്ങളുടെ പട്ടികയിലാണ് ഈ കണക്ക്. അമൃത്സര്‍ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഡല്‍ഹി തൊട്ടു പിന്നില്‍, മൂന്നാം സ്ഥാനത്ത് ലഖ്‌നൗ ആണ്. കഴിഞ്ഞ ആറുമാസത്തെ കണക്കുകളാണു പുറത്തുവിട്ടിരിക്കുന്നത്.
കുട്ടികള്‍ക്കെതിരെയുള്ള െലെംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കാണുന്നതും അതു പങ്കുവയ്ക്കുന്നതും ഇന്ത്യയില്‍ കടുത്ത കുറ്റമാണ്. എന്നാല്‍ വിദേശസെര്‍വറുകള്‍ ഉപയോഗിക്കുന്നത് ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ പിടികൂടുന്നതിനു തടസം നില്‍ക്കുകയാണ്.
രാജ്യത്തുള്ള കമ്ബ്യൂട്ടര്‍ ഐ.പി. അഡ്രസുകളില്‍നിന്ന് ഇത്തരം വീഡിയോകള്‍ കാണുന്നതും പങ്കുവയ്ക്കുന്നതും കുറഞ്ഞെങ്കിലും പിടിക്കപ്പെട്ട െസെറ്റുകളുടെ ഐ.പി വിലാസം പരിശോധിച്ചാല്‍ അതിന്റെ ഉറവിടം റഷ്യയോ സ്‌കോട്ട്‌ലാന്‍ഡോ മറ്റോ ആവുമെന്നും കുട്ടികള്‍ക്കെതിരായ െലെംഗികാതിക്രമം തടയല്‍ കേന്ദ്രം എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനാ വക്താവ് വിധ്യാ റെഡ്ഡി പറഞ്ഞു.
2016 ജൂെലെ ഒന്നുമുതല്‍ കഴിഞ്ഞ 15 വരെയുള്ള കാലയളവില്‍ 4.3 ലക്ഷം അശ്ലീല ചിത്രങ്ങളുടെ ഫയലുകളാണ് അമതൃതസര്‍ നഗരത്തിലുള്ളവര്‍ പങ്കുവയ്ക്കുകയോ തെരയുകയോ ചെയ്തത്. നേരത്തെ വളരെ കുറഞ്ഞ തോതില്‍ മാത്രം കുട്ടികളുടെ അശ്ലീലം കണ്ട ആഗ്ര, കാണ്‍പൂര്‍, ബാരക്പൂര്‍, ദിമാപൂര്‍ എന്നീനഗരങ്ങളില്‍ ഇതു കൂടിവരികയാണ്. ഓണ്‍െലെന്‍മുഖേനയുള്ള കുട്ടികള്‍ക്കു നേരെയുള്ള െലെംഗിക െവെകൃതം ഓണ്‍െലെനിനു പുറത്തും െവെകൃതംചെയ്യാന്‍ അതിന് അടിമപ്പെട്ടവരെ പ്രേരിപ്പിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളുടെ ഓരോ അശ്ലീലവീഡിയോക്കു പിന്നിലും പ്രായപൂര്‍ത്തിയെത്താത്ത ഓരോ െലെംഗികാതിക്രമ ഇരകള്‍ ഉണ്ടാവുമെന്ന് വിധ്യാ റെഡ്ഡി പറയുന്നു. മൊബൈല്‍ സേവനദാതാക്കള്‍ ഇന്റര്‍നെറ്റിന്റെ പരിധി ഇല്ലാതാക്കിയതും ഇത്തരത്തിലുള്ള മാറ്റത്തിനു കാരണമാക്കിയെന്നാണു വിലയിരുത്തുന്നത്. സോഷ്യല്‍മീഡിയകള്‍ വീഡിയോ പ്രചരിപ്പിക്കാനുള്ള മാധ്യമം ആയിട്ടുണ്ട്.
https://www.facebook.com/Malayalivartha