74-ാം വയസ്സിലും പതിനെട്ടുകാരിയുടെ ചടുലതയുമായി സാമുറായി അമ്മ; കേരളത്തിലെ ഏറ്റവും പ്രായമേറിയ കളരിഗുരിക്കളെ പരിചയപ്പെടാം

67 വര്‍ഷമായി കളരി ജീവശ്വാസമാക്കിയ കളരിഗുരുക്കള്‍ നാട്ടുകാരുടെ പ്രിയപ്പെട്ട സാമുറായി അമ്മ വിശേഷണങ്ങള്‍ പലതാണ് മീനാഷിയമ്മക്ക്. ഇടത്തുമാറി ഞെരിഞ്ഞമര്‍ന്ന് ചാടിചവിട്ടി മീനാക്ഷിയമ്മ എത്തിച്ചേര്‍ന്നത് പത്മശ്രീയുടെ തിളക്കത്തിലേക്ക്. സാരിയുടുത്ത് പടവെട്ടുന്ന ഈ കടത്തനാടന്‍ അമ്മ മെയ് വഴക്കത്തില്‍ ആളുങ്ങള്‍ക്കും വിസ്മയമാണ്.
വയസ്സ് 74 ആയെങ്കിലും പിഴക്കാത്ത അടവുകളുമായി സാമുറായി അമ്മ എന്ന് വിളിപ്പേരുള്ള മീനാക്ഷി രാഘവന്‍ ചുവട് വെച്ച് കയറുന്നത് കളരിപയറ്റിന്റെ ചരിത്രത്തിലേക്കാണ്. കടത്തനാടന്‍ കളരിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മീനാക്ഷി അമ്മ ഇന്നും ശിഷ്യഗണങ്ങള്‍ക്ക് മുറകള്‍ പകര്‍ന്നു നല്‍കുന്നു. ഇന്ന് ജീവിച്ചിരിപ്പുള്ള ചുരുക്കം സ്ത്രീ കളരിപ്പയറ്റ് ഗുരുക്കളില്‍ ഏറ്റവും പ്രായമുള്ളതും മീനാക്ഷി രാഘവനെന്ന ഈ കോഴിക്കോട്കാരിക്ക് തന്നെ.150ഓളം ശിഷ്യരുള്ള കടത്തനാടന്‍ കളരി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സജീവമാകുന്ന മീനാക്ഷി രാഘവന്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചത് കളരിയില്‍ തന്നെ. 67 വര്‍ഷവുമായി കളരിയുമായി ബന്ധപ്പെട്ട് കഴിയുന്ന സാമുറായ് അമ്മ ദിവസം രണ്ടു നേരവും കളരിയിലെത്തുന്നു. വാളും പരിചയുമായി തന്റെ ശിഷ്യര്‍ക്ക് ആയോധന കല പറഞ്ഞു കൊടുക്കുന്ന മീനാക്ഷിയമ്മ ബംഗലൂരിലും ചെന്നെയിലും ഉള്‍പ്പെടേ നിരവധി വേദികളില്‍ അഭ്യസ പ്രകടനകള്‍ നടത്തിയിടുമുണ്ട്. കളരിപയറ്റിനായി പ്രത്യേക വസ്ത്രങ്ങള്‍ ഉണ്ടെങ്കിലും മീനാക്ഷിയമ്മ സാരിയില്‍ തന്നെയാണ് കളരിച്ചുവടുകള്‍ പരിശീലിപ്പിക്കുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും. ഏഴാം വയസ്സിലാണ് മീനാക്ഷിയമ്മ കളരിയില്‍ എത്തുന്നത്. നൃത്തത്തില്‍ ശരീരവഴക്കം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കളരി പഠിക്കാനിറങ്ങിയത്. എന്നാല്‍ ഗുരു വി.പി രാഘവന്‍ ഗുരുക്കള്‍ക്ക് കീഴിലെ പരിശീലനം കളരിയില്‍ തന്നെ ഉറപ്പിച്ചു 17ആം വയസ്സില്‍ ഗുരുവിനെ തന്നെ വിവാഹം കഴിച്ചു. എന്നാല്‍ അതൊരിക്കലും പ്രണയവിവാഹമായിരുന്നില്ലെന്നാണ് മീനാക്ഷി അമ്മ പറയുന്നത്. പിന്നീട് ഭര്‍ത്താവിനൊപ്പം കളരിയില്‍ സജീവമായി. 2009ല്‍ ഭര്‍ത്താവിന്റെ മരണത്തോടെ കളരിയുടെ നിയന്ത്രണം മീനാക്ഷിയമ്മ ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ നാല് മക്കളും ചെറുമക്കളുമൊക്കെ കളരി അഭ്യാസികളാണ്. ആയോധനകല എന്നതിനൊപ്പം രോഗമുക്തമായ ശരീരത്തിനും കളരി പരിശീലിക്കുന്നത് നല്ലതെന്നാണ് മീനാക്ഷിയമ്മ പറയുന്നത്. അടവും ചുവടും മുറകളൊക്കെ പറഞ്ഞ് കൊടുത്ത് കടത്തനാടന്‍ കളരിയുടെ പാരമ്പര്യം ഒരു ജീവിതമുറ പോലെ കാത്ത് സൂക്ഷിച്ച് മീനാക്ഷി അമ്മ ഇപ്പോഴും കളരിയില്‍ മുഴുകി കഴിയുന്നു.ആയോധന കലാരംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുതുപ്പണം കായക്കണ്ടി ഗോവിന്ദ വിഹാറില്‍ മീനാക്ഷി അമ്മയെ പത്മശ്രീ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
ആയിരത്തില്‍പ്പരം ശിഷ്യഗണങ്ങളുണ്ട് മീനാക്ഷി ഗുരുക്കള്‍ക്ക്. രാജ്യത്തെ 40 കരുത്തരായ വനിതകളെ ബെംഗളുരു ആസ്ഥാനമായ സംഘടന തെരഞ്ഞെടുത്തതില്‍ ഒരാള്‍ മീനാക്ഷി ഗുരുക്കളായിരുന്നു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇങ്ക് എന്നാ സംഘടനയുടെ പുരസ്‌കാരവും മീനാക്ഷി അമ്മയെ തേടിയെത്തിയിട്ടുണ്ട്
.
https://www.facebook.com/Malayalivartha