ക്വട്ടേഷന്‍ റാണിയായും വിലസുന്ന മേം ..11 വര്‍ഷങ്ങള്‍, നാലു സര്‍ക്കാരുകള്‍; ലക്ഷ്മി നായര്‍ ഒന്നാം പ്രതിയായ കേസില്‍ പൊലീസ് നിഷ്‌ക്രിയം

ലക്ഷ്മിനായര്‍ക്കെതിരെ കൂടുതല്‍ തെളിവുകളും ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. തിരുവനന്തപുരം ലോ അക്കാദമി കോളെജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പതിനൊന്നു വര്‍ഷത്തിനുശേഷവും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമായി പൂര്‍വവിദ്യാര്‍ഥി രംഗത്ത്. തിരുവനന്തപുരം സ്വദേശിയായ അനീഷാണ് ഇപ്പോഴത്തെ സമരത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും പൊലീസിന്റെ അനാസ്ഥയെക്കുറിച്ചും വ്യക്തമാക്കിയതെന്നും ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിമിനല്‍ ഗൂഢാലോചന, സംഘം ചേര്‍ന്ന് ആയുധമുപയോഗിച്ച് മര്‍ദിക്കല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ എഫ്‌ഐആറില്‍ പൊലീസ് ചുമത്തിയിരുന്നതെന്നും അനീഷ് പറയുന്നു. എന്നാല്‍ സംഭവം നടന്ന് പതിനൊന്നു വര്‍ഷത്തിനുശേഷവും ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യുകയോ കേസിന്റെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. പല തവണ പൊലീസ് സ്‌റ്റേഷനില്‍ അന്വേഷിച്ചിട്ടും വളരെ തണുപ്പന്‍ സമീപനമാണ് ഉണ്ടായത്. ഇതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നും ഇനിയിപ്പോള്‍ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അനീഷ് വ്യക്തമാക്കി.
ലക്ഷ്മി മാഡത്തെ അനുസരിക്കില്ലേ എന്നു ചോദിച്ചുകൊണ്ടാണ് തന്നെ ഒരു സംഘം ഗുണ്ടകള്‍ ലോ അക്കാദമി വിദ്യാര്‍ഥിയായിരുന്ന തന്നെ മര്‍ദിക്കുന്നത്. മാരകായുധങ്ങള്‍ കൊണ്ടുളള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്ന 2005 ജൂലൈ മാസത്തില്‍ തന്നെ പൊലീസില്‍ പരാതിയും നല്‍കി. ലക്ഷ്മിനായര്‍ ഒന്നാം പ്രതിയും കണ്ടാല്‍ അറിയാവുന്ന മറ്റുനാലുപേരെ പ്രതികളാക്കിയും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha