സദാചാര ഗുണ്ടായിസം നിയന്ത്രിക്കണം...മലയാളികള്‍ക്കുള്ളിലും കാടത്തം വളരുന്നു; ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍പ്പോലും കേട്ടിട്ടില്ലാത്ത കൊടുംപാതകങ്ങള്‍ മലയാള നാട്ടില്‍ അരങ്ങുവാഴുമ്പോള്‍ കേരളം എങ്ങോട്ട്

കഴിഞ്ഞ ഒരു വര്‍ഷം ഒരു ഡസന്‍ സദാചാര ഗുണ്ടായിസ വാര്‍ത്തകളും അത്ര തന്നെ മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൃശ്ശൂരില്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛന്‍ കൊലപ്പെട്ടത് വരെയുണ്ടായി കാര്യങ്ങള്‍. കേരളം ഭ്രാന്തന്‍മാരുടെ നാടാകുന്നുവോ. ആളുകളെ നിഷ്ഠൂരമായി അടിച്ചു കൊല്ലുന്ന വാര്‍ത്തകള്‍ കേട്ടിട്ടുള്ളത് ഉത്തരേന്ത്യയില്‍ നിന്നായിരുന്നു. അവിടുത്തെ നാട്ടുകൂട്ടങ്ങളായിരുന്നു ഇത്തരം കിരാത നടപടി നടത്തിയിരുന്നത് എന്നാല്‍ ഇന്ന് കേരളം അവയെല്ലാം കവച്ചുവെക്കുന്നു. സദാചാര ഗുണ്ടായിസം വഴിമാറുന്നത് കേരളത്തിന് ആപത്ത്. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കാണ് അവകാശം. പിന്നെന്തിന് പോലീസും കോടതിയും . തെറ്റ് ആരുചെയ്താലും ശിക്ഷിക്കപ്പെടണം അതോ ആരും എന്തും ആയിക്കോട്ടെ നടുറോഡില്‍ ആളിനെ അടിച്ചുകൊല്ലാന്‍ ആര്‍ക്കാണ് അവകാശം. എന്നിട്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വല്ലാത്ത സാഡിസം തന്നെ. ഒരു വര്‍ഷം മുമ്പാണ് ജോലിതേടിയെത്തിയ ആസാമി യുവാവിനെ കോട്ടയത്ത് നടുറോഡില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്നത്. കഴിഞ്ഞയാഴ്ച്ച കൊടുങ്ങല്ലൂരെ സംഭവവും വ്യത്യസ്തമല്ല. നഗ്നാക്കി മര്‍ദ്ദനമായിരുന്നവിടെ.
കഴിഞ്ഞദിവസം കണ്ണൂര്‍ തളിപ്പറമ്പില്‍ നടന്ന സംഭവം തികച്ചും നിഷ്ഠൂരവും വേദനാജനകവും ആണ്. പൊതുജനത തന്നെ കോടതിയും ജഡ്ജുമായി മാറുന്ന അവസ്ഥ. അബ്ദുള്‍ ഖാദര്‍ എന്ന യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്നിട്ടും ഒരാള്‍ പോലും സഹായിക്കാന്‍ എത്തിയില്ല, ഇയാള്‍ കള്ളനാണെന്ന് അറിഞ്ഞവര്‍ ആരും തന്നെ ഇയാളെ സഹായിക്കാന്‍ എത്തിയില്ല എത്ര കള്ളനാണെങ്കിലും മനസ്സാക്ഷി എന്നുള്ളത് കേരളീയ ജനത മറന്നിരിക്കുന്നു.
ദേഹമാസകലം അടിയേറ്റ് വലതുകൈയ്യും ഇടതുകാലും കൂട്ടികെട്ടിയ നിലയിലായിരുന്നു. മര്‍ദ്ദിച്ചവശനാക്കി റോഡില്‍ ഉപേക്ഷിക്കപ്പെട്ട അബ്ദുള്‍ ഖാദറിന് രാവിലെ ഏഴ് മണി വരെ ജീവനുണ്ടായിരുന്നതായി പറയുന്നു. എന്നിട്ടും ഇദ്ദേഹത്തെ സഹായിക്കാന്‍ ആരും തന്നെ എത്തിയില്ല., ഇത്രയും സമയം അദ്ദേഹം വേദന സഹിച്ചാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
കൊടുങ്ങല്ലൂരിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. യുവാവിനെ പീഡന വീരനെന്നാരോപിച്ച് ഒരു സംഘം സദാചാര ഗുണ്ടകള്‍ പോസ്റ്റില്‍ കെട്ടിയിട്ട് പൂര്‍ണ്ണ നഗ്നനാക്കി മര്‍ദ്ദിച്ചവശനാക്കിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ പള്ളിപ്പറന്പില്‍ സലാം എന്ന യുവാവ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ അഴിക്കോട് മേനോന്‍ നഗറിലാണ് സംഭവം. സംശയകരമായ സാഹചര്യത്തില്‍ സലാമിനെ കണ്ടെന്ന് ആരോപിച്ചാണ് പത്തോളം വരുന്ന ഗുണ്ടകള്‍ സലാമിനെ നിര്‍ദ്ദയം തല്ലിച്ചതച്ചത്. പൂര്‍ണമായും നഗ്‌നനാക്കിയ ശേഷം കൈകള്‍ പോസ്റ്റില്‍ കൂട്ടിക്കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മണിക്കൂറുകളോളം അക്രമികള്‍ സലാമിനെ മര്‍ദ്ദിച്ചു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് സലാമിന്റെ പല്ലുകള്‍ കൊഴിയുകയും ചെയ്തു. മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റതിന്റെ പാടുകളും ശരീരത്തില്‍ കാണാം. നാട്ടുകാര്‍ നോക്കി നില്‍ക്കെ ആയിരുന്നു മര്‍ദ്ദനം. പിന്നീട് പൊലീസെത്തിയാണ് സലാമിനെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ രക്ഷപ്പെട്ടു.
എന്നാല്‍ അബ്ദുള്‍ ഖാദര്‍ നാട്ടില്‍ പൊതുശല്യമായിരുന്നു എന്നാണ് കൊന്നവരുടെ ന്യായീകരണം. വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളുള്ള അബ്ദുള്‍ഖാദറിനെതിരെ ബസിന്റെയും ഓട്ടോറിക്ഷകളുടെയും സീറ്റ് കുത്തിക്കീറല്‍, ജനങ്ങളെ കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അപകടം നടന്നുവെന്ന വിവരം വിളിച്ച് ആംബുലന്‍സ് െ്രെഡവര്‍മാരെ പറ്റിക്കല്‍, ഇല്ലാത്ത തീപിടുത്തം പറഞ്ഞ് ഫയല്‍ഫോഴ്‌സിനെ തെറ്റിദ്ധരിപ്പിക്കല്‍, ടാക്‌സി വിളിച്ചുവരുത്തിയ ശേഷം ഓട്ടം പോകാതെ മുങ്ങല്‍ തുടങ്ങിയവയാണ് അബ്ദുള്‍ഖാദറിനെ വിരോധിയാക്കുവാനുള്ള കാരണമായി നാട്ടുകാര്‍ പറയുന്നത്. അബ്ദുള്‍ഖാദറിനെ മര്‍ദ്ദിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ നാട്ടുകാര്‍ കൈമാറുന്നില്ലെന്നും പൊലീസ് അറിയിച്ചു.
പരിയാരം വായാട് തോട്ടീക്കര ഭാര്യവീടിന് സമീപത്തുവച്ചാണ് ആക്രമണം നടന്നത്. രാത്രിയോടെ നാട്ടുകാര്‍ അബ്ദുള്‍ഖാദറിനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. കൈകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം.
അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം അക്രമികള്‍ റോഡരികില്‍ ഉപേക്ഷിച്ചു. രാത്രി ആയതിനാല്‍ അക്രമിസംഘം മാത്രമായിരുന്നു റോഡില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ അബ്ദുള്‍ഖാദറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. രാവിലെ നടക്കാനിറങ്ങിയവര്‍ വഴിയരികില്‍ ഒരാള്‍ കൈ കെട്ടിയ നിലയില്‍ കിടക്കുന്നത് കണ്ടെങ്കിലും അത് അബ്ദുള്‍ഖാദര്‍ ആണെന്നറിഞ്ഞപ്പോള്‍ സഹായിക്കാതെ പോവുകയായിരുന്നു. രാവിലെ കണ്ടെത്തുമ്പോള്‍ അബ്ദുള്‍ഖാദറിന് ജീവനുണ്ടായിരുന്നെന്നും ഏഴു മണിയോടെ മരിച്ചെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പരിയാരം പൊലീസ് പറഞ്ഞു. ഷെരീഫയാണ് അബ്ദുള്‍ഖാദറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. കേരളം ഈ സ്ഥിതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ഒരു ഇറാനോ ഇറാക്കോ രാജ്യമായി കേരളം മാറാന്‍ അധികം കാലം ഇല്ല. മനുഷ്യ ജീവന് ഒരു തരത്തിലുള്ള വിലയും കേരള സമൂഹം വില കല്പ്പിക്കുന്നില്ല എന്നതിന് തെളിവാണ് ഈ കാണുന്ന സംഭവങ്ങള്‍. ദിനം പ്രതി മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത്.
നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല എന്ന നിയമമെല്ലാം കാറ്റില്‍ പറത്തി നിയമം കൈയ്യിലെടുക്കുന്ന കേരള ജനതയുടെ ഈ പോക്കെങ്ങോട്ട് നാളെ നമുക്കും ഈ ഗതി വരാം പോലീസ് ഇതിനെ ഗൗരവകരമായി കാണാത്തത് കഷ്ടം തന്നെ.
https://www.facebook.com/Malayalivartha