ടോംസിന്റെ പേപ്പറുകള്‍ എല്ലാം വ്യാജം: കോളജിനെതിരെ വിജിലന്‍സ് അന്വേഷണം

ഇന്നലെ അവിടെ സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അംഗത്തിനും പോരായ്മകള്‍ ബോധ്യപ്പെട്ടു. വിദ്യാര്‍ത്ഥിനികളുടേത് ദുരിതജീവിതമെന്ന് സമിതിയുടെ കണ്ടെത്തല്‍. മറ്റക്കര ടോംസ് കോളജിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക സര്‍വകലാശാലയില്‍ നല്‍കിയ അഫിലിയേഷന്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. വിദ്യാഭ്യാസമന്ത്രി നല്‍കിയ അന്വേഷണ ശുപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്. വ്യാജരേഖകള്‍ ചമച്ചാണ് ടോംസ് കോളജ് അഫിലിയേഷന്‍ നേടിയതെന്നും ഇതിനു സര്‍വകലാശാലയക്കുളളില്‍ നിന്നു തന്നെ വഴിവിട്ട സഹായം ലഭിച്ചിരുന്നെന്നും വാര്‍ത്ത വന്നിരുന്നു.
ടോംസ് കോളജിന് സാങ്കേതിക സര്‍വകലാശാല നല്‍കിയ അഫിലിയേഷനില്‍ തിരിമറി നടന്നതായി സര്‍വകലാശാല രജിസ്ട്രാര്‍ തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഒപ്പോ സീലോ ഇല്ലാത്ത അഫിലിയേഷന്‍ പേപ്പര്‍ കോളജിനു ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാര്‍ ജി.പി പദ്മകുമാര്‍ പറഞ്ഞു. അംഗീകാരം ലഭിക്കാനായി ടോംസ് കോളേജ് സര്‍വകലാശാലക്ക് നല്‍കിയത് വ്യാജരേഖകളാണെന്നും കണ്ടെത്തി.
കെടിയുവിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച സമയത്ത് കാണിച്ച സ്ഥലത്തല്ല കോളേജ് പ്രവര്‍ത്തിക്കുന്നതെന്നും, നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്ന സ്ഥലം സര്‍വകലാശാലക്ക് നല്‍കിയ അഫിലിയേഷന്‍ പേപ്പറില്‍ കാണിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള ഒരു കെട്ടിടത്തിലാണെന്ന് 2016 മെയ്് മാസം മൂന്നാം തീയതി സര്‍വകലാശാല നിയോഗിച്ച രണ്ടംഗ പരിശോധന സമിതി കണ്ടെത്തി. അകഇഠഋ മാനദണ്ഡപ്രകാരം ഇത് വളരെ ഗുരുതരമായ കുറ്റകൃത്യം ആണ്. എന്നാല്‍ ഗുരുതരമായ ഈ കണ്ടെത്തല്‍ മാത്രം മറച്ച് വച്ച് സര്‍വകലാശാല രണ്ട് ദിവസത്തിന് ശേഷം ടോംസ് കോളജിന് ഒരു നോട്ടീസ് നല്‍കി. രജിസ്ട്രാര്‍ക്ക് വേണ്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഗോപിന്‍ ആണ് കോളേജ് പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കിയത്. കോളേജിലെ മറ്റ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം എന്ന് മാത്രമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്
കോളേജ് അടച്ചുപൂട്ടുകയാണ് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha