നടി അഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ മയക്കുമരുന്ന് വിതരണം നടന്നു; മണികണ്ഠന്റെ മൊഴി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ക്കുമാര്‍ നടി അഭിനയിച്ചിരുന്ന സിനിമയുടെ ലൊക്കേഷനില്‍ മയക്കുമരുന്ന് വിതരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ വാഹനത്തില്‍ നിന്നും മയക്കുമരുന്ന് എന്ന് കരുതാവുന്ന വെളുത്ത പൊടിയുടെ അവശിഷ്ടം കണ്ടെത്തിയെന്നും ഇത് രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നുമാണ് പോലീസ് പറഞ്ഞിരിക്കുന്നത്. വാഹനത്തില്‍ നിന്നും ലഭിച്ച തലമുടിനാരുകള്‍ പ്രതികളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. സംഭവം നടന്നപ്പോള്‍ കാറില്‍ നടന്ന കാര്യങ്ങള്‍ ഞെട്ടിച്ചെന്നും മുന്‍ കൂട്ടി പദ്ധതിയിട്ട കാര്യങ്ങള്‍ ക്വട്ടേഷന്‍ അതിക്രമമാണെന്ന് മനസ്സിലാക്കാന്‍ വൈകിയെന്നും ഇന്നലെ പാലക്കാട്ടുവെച്ച് പിടിയിലായ മണികണ്ഠന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള നീക്കമായാണ് മുഖ്യപ്രതി സുനി സംഭവം തന്നോട് പറഞ്ഞിരുന്നത്. അതിക്രമമാണെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും പറഞ്ഞു.
അതേസമയം ആര്‍ക്ക് വേണ്ടിയാണ് അക്രമം നടത്തുന്നതെന്ന് അറിയില്ലായിരുന്നെന്നും മണികണ്ഠന്‍ പറയുന്നു. സിനിമാരംഗത്തെ പ്രമുഖരുടെ ഡ്രൈവറായും ബോഡിഗാര്‍ഡായും പോകാറുണ്ടായിരുന്ന സുനില്‍ക്കുമാറിന് സിനിമാ രംഗത്തെ പലരുമായും അടുത്ത ബന്ധമുണ്ട്. യാത്രകളില്‍ കൈത്തോക്ക് കൈവശം കരുതാറുമുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു. കാര്‍ കസ്റ്റഡിലെടുത്ത അന്വേഷണ സംഘം ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ഇന്നലെ ആലുവയ്ക്ക് സമീപം ദേശീയപാതയില്‍ പോലീസിനെ കണ്ട് കാര്‍ ഉപേക്ഷിച്ചു കടന്നത് ഈ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളാണെന്ന് പോലീസിന് സംശയമുണ്ട്.
https://www.facebook.com/Malayalivartha






















