അരിക്കു പിന്നാലെ പാചക വാതക വിലയും കുതിക്കുന്നു, സബ്‌സിഡി സിലിണ്ടറുകള്‍ക്ക് 750 രൂപയായി

അരി, പെട്രോള്‍ വില ഉയരുന്നതിന് പിന്നാലെ പാചക വാതക വിലയും വര്‍ദ്ധിച്ചു. സാധാരണക്കാരനെ വലയ്ക്കുന്ന തരത്തില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴാണ് പാചക വാതക വിലയും കുതിച്ചുയരുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 90 രൂപയും, വാണിജ്യാവശ്യത്തിനുള്ളതിന് 148.50 രൂപയും വര്‍ദ്ധിച്ചു.
സബ്‌സിഡി സിലിണ്ടറുകള്‍ക്ക് കഴിഞ്ഞ മാസം 664.50 രൂപയായിരുന്നു, ഇപ്പോള്‍ 750 രൂപയായി. 674 രൂപയ്ക്ക് ലഭിച്ചിരുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ 764.50 രൂപയായി. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 1239.50 രൂപയായിരുന്നു കഴിഞ്ഞ മാസം.
https://www.facebook.com/Malayalivartha























