സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ച പതിനേഴുകാരന് ക്രൂരമര്‍ദ്ദനം

മുന്‍ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് 17 കാരന് ക്രൂരമര്‍ദ്ദനം. ഈട്ടിത്തോപ്പ് ഒറ്റപ്‌ളാക്കന്‍ ഒ കെ ഷാജിയുടെ മകന്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4.15നാണ് സംഭവം. ഇരട്ടയാര്‍ ദീപ്തി കോളജിലെ പ്‌ളസ് വണ്‍ വിദ്യാര്‍ഥിയായ രാഹുല്‍ ക്‌ളാസ് കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. മുന്‍ സഹപാഠിയും ഒരേ കോളേജിലെ വിദ്യാര്‍ഥിനിയുമായ പെണ്‍ സുഹൃത്തിനോട് കഴിഞ്ഞ പരീക്ഷയെ കുറിച്ച് സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ശൌര്യാംകുഴിയില്‍ ഷാജി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പെണ്‍കുട്ടിയെ പറഞ്ഞുവിട്ട ശേഷമായിരുന്നു മര്‍ദനം. തലക്കും മുഖത്തിനും മര്‍ദ്ദനമേറ്റ രാഹുലിനെ ഇയാള്‍ നിലത്തിട്ട് ചവിട്ടി. പിന്നീട് തോളിനു പിടിച്ച് വഴിയില്‍കൂടി വലിച്ചിഴച്ചു. ഈ സമയം അവിടെയെത്തിയവരോട് രാഹുലിനെക്കുറിച്ച് മോശമായി സംസാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. രാഹുലിന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരീക്ഷയെപറ്റി മാത്രമാണ് രാഹുല്‍ സംസാരിച്ചതെന്നും ഷാജിയെത്തി തന്നെ വീട്ടിലേക്ക് പറഞ്ഞുവിടുകയുമായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.
മര്‍ദനത്തില്‍ പരിക്കേറ്റ് അവശനിലയില്‍ വീട്ടിലെത്തിയ രാഹുലിനെ നെടുംകണ്ടം താലൂക്ക് ആശുപതിയില്‍ എത്തിക്കുകയും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ ഷാജിക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha























