കന്നുകാലി പ്രതിരോധ വാക്‌സിന്‍ വാങ്ങുന്നതില്‍ ക്രമക്കേടെന്ന് ആരോപണം

അഞ്ചുവര്‍ഷം മുമ്പത്തെ കന്നുകാലി സെന്‍സസ് പ്രകാരം സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പില്‍ കുളമ്പുരോഗ പ്രതിരോധ വാക്‌സിന്‍ വാങ്ങാന്‍ ശ്രമിക്കുന്നതില്‍ ക്രമക്കേട്. 2012-ലാണ് അവസാനം കന്നുകാലി സെന്‍സസ് എടുത്തത്. ഈ വര്‍ഷം ജൂലൈ 15-ന് കന്നുകാലി സെന്‍സസ് ആരംഭിക്കുകയാണ്. അതിന്റെ അടിസ്ഥാന വിവരങ്ങളെങ്കിലും വരുന്നതിനു മുമ്പ് ധൃതിപിടിച്ച് വന്‍തോതില്‍ വാക്‌സിന്‍ സംഭരിക്കാനാണ് നീക്കം. ഇതുവഴി കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ സെന്‍സസിലേതില്‍നിന്ന് കന്നുകാലികളുടെ എണ്ണം ഏറെ കുറഞ്ഞുവെന്നാണ് കണക്കുകള്‍. എങ്കിലും ഇപ്പോഴും 2012-ലെ സെന്‍സസ് പ്രകാരം വാക്‌സിനുകള്‍ വാങ്ങുന്നതിന് പിന്നില്‍ വകുപ്പിന്റെ അഴിമതിയുണ്ടെന്ന് ജീവനക്കാരും ആരോപിക്കുന്നു. ഇതിനുപിന്നില്‍ ഉദ്യോഗസ്ഥ ലോബിയുണ്ടെന്നാണ് അവരുടെ പരാതി.
2012-ല്‍ നടന്ന ദേശീയ കന്നുകാലി സെന്‍സസ് റിപ്പോര്‍ട്ടുപോലും കൃത്യതയില്ലാത്തതാണ്. മൃഗ സംരക്ഷണ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് 2012-ല്‍ നടന്ന 19-ാം സെന്‍സസ് ലക്ഷ്യം കാണാഞ്ഞത്. കൃത്യമായ കണക്കുകള്‍ ശേഖരിക്കുവാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ഗ്രാമ പഞ്ചായത്ത്, ജില്ല, സംസ്ഥാന തലത്തിലുള്ള മൃഗസമ്പത്തിന്റെ ശരിയായ കണക്കില്ല. ഇതേ കാലത്ത് നടന്ന ദേശീയ കനേഷുമാരി ജനസംഖ്യാ കണക്കെടുപ്പിലെയും കന്നുകാലി സെന്‍സസിലേയും വീടുകളുടെ എണ്ണം പോലും വ്യത്യസ്തമാണ്. എന്യൂമറേഷനിലെ പാകപ്പിഴവെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിലപാട്.
വിഎച്ച്എസ്‌സി ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞിറങ്ങിയ, തൊഴില്‍ രഹിതരായ 18,500 പേരെയാണ് 2012-ല്‍ എന്യൂമറേറ്ററന്മാരാക്കിയത്. ഇവര്‍ നല്‍കിയ കണക്കില്‍ മൃഗസംരക്ഷണ വകുപ്പ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് നേടന്‍ കൃത്രിമം കാട്ടിയെന്ന് അന്നേ പരാതി ഉണ്ടായിരുന്നു.
പുതിയ കണക്കെടുപ്പിന് മൃഗ സംരക്ഷണ വകുപ്പിലെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെയാണ് നിയോഗിക്കുന്നത്. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കാനും വകുപ്പിലെ പല ഉന്നത തസ്തികകള്‍ നഷ്ടമാകാതെ നോക്കാനുമാണ് ഈ നീക്കമെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha























