ഭരണം പോയാലും സാരമില്ല;ആതിരപ്പള്ളി വേണ്ടെന്ന് സി.പി.ഐ

ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് സി.പി.ഐയില്‍ രഹസ്യ ധാരണ. ഭരണം പോയാലും സാരമില്ലെന്ന കടുത്ത നിലപാടും സി.പി.ഐ സ്വീകരിച്ചെന്ന് വരും.
സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം വഷളാക്കുന്ന തരത്തിലാണ് ആതിരപ്പള്ളി വളരുന്നത്. നിയമസഭയില്‍ പറഞ്ഞതു കൊണ്ട് മാത്രം പദ്ധതി നടപ്പിലാക്കാനാവില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പദ്ധതിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫാണെന്നും കാനം പറഞ്ഞു.
പദ്ധതി നടപ്പിലാക്കണമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിട്ടില്ലെന്നാണ് കാനം പറയുന്നത്. മുന്‍ മന്ത്രി ബിനോയ് വിശ്വം പദ്ധതിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വനം മന്ത്രി ആയിരുന്ന ബിനോയ് വിശ്വത്തിന്റെ എതിര്‍പ്പ് കാരണമാണ് പദ്ധതി നടക്കാതെ പോയത്.
ലാവ്‌ലിന്‍ കേസുകൊണ്ട് പിണറായി പഠിക്കില്ലെന്നാണ് സി.പി.ഐ പറയുന്നത്. പുതിയ ജലവൈദ്യുത പദ്ധതികള്‍ എന്നും വിവാദങ്ങള്‍ക്ക് കാരണമാകും. ലാവ്‌ലിന്‍ കേസിന്റെ ഉത്ഭവവും അങ്ങനെയാണ്. കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപണത്തിനു പുതിയ വൈദ്യുത പദ്ധതികള്‍ കാരണമാകുമെന്നാണ് സി.പി.ഐ കരുതുന്നത്. മുന്‍ കാല അനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നതെന്നും സി.പി.ഐ പറയുന്നു.
പദ്ധതി നടപ്പിലാക്കാന്‍ ആതിരപള്ളിയില്‍ വേണ്ടത്ര ജലമില്ലെന്നാണ് ബിനോയ് വിശ്വം പറയുന്നത്.
'പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി' എന്ന മട്ടിലാണ് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുന്നേറുന്നത്. സി.പി.എമ്മുമായി സി.പി.ഐക്ക് കടുത്ത അഭിപ്രായ ഭിന്നത വിവിധ വിഷയങ്ങളിലുണ്ട്. അത് നാള്‍ക്കുനാള്‍ ചെല്ലുന്തോറും വര്‍ദ്ധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha























