പാമ്പാടി നെഹ്‌റു കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം

കലക്ടറുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 17-ന് അധ്യയനം പുനഃരാരംഭിച്ച പാമ്പാടി നെഹ്‌റു കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ട വൈസ് പ്രിന്‍സിപ്പലിനേയും പി.ആര്‍.ഒയെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് ധാരണ കാറ്റില്‍ പറത്തുകയാണെന്ന് ആരോപിച്ചുമാണ് സമരം. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി. കൃഷ്ണ കുമാറിനെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























