പള്‍സര്‍ സുനി നടിയോട് ചെയ്തത് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത പ്രവര്‍ത്തികള്‍, കരഞ്ഞ് പറഞ്ഞിട്ടു പോലും പള്‍സര്‍ സുനി നടിയെ വെറുതെ വിട്ടില്ല; വീഡിയോയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു

നടിയെ ആക്രമിച്ച സംഭവത്തില്‍ വീഡിയോയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. സാംസ്‌കാരിക കേരളത്തിന് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയാണ് പ്രതി നടിയോട് ചെയ്തതെന്നാണ് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും അന്വേഷണ സംഘത്തിന് ബോധ്യമായതെന്നാണ് അറിയുന്നത്. കരഞ്ഞ് പറഞ്ഞിട്ടു പോലും പള്‍സര്‍ സുനി നടിയെ വെറുതെ വിട്ടില്ലെന്നാണ് അറിയുന്നത്. മറ്റു പ്രതികള്‍ കുറ്റകൃത്യത്തിന് കൂട്ടുനിന്നതല്ലാതെ നടിയെ ഉപദ്രവിച്ചിട്ടില്ലന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
കേസില്‍ നഷ്ടപ്പെട്ടു എന്നു കരുതിയ നിര്‍ണ്ണായക തെളിവു ലഭിച്ചു കഴിഞ്ഞതിനാല്‍ ഇനി പ്രതിയെ റിമാന്റില്‍ വച്ച് തന്നെ വിചാരണ നടത്തണമെന്ന നിര്‍ദ്ദേശം അന്വേഷണ സംഘം മുന്നോട്ട് വച്ചിട്ടുണ്ട്.
ഗൂഡാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകും. ഒരുമാസത്തിനകം കുറ്റപത്രം തയ്യാറാക്കാനാണ് തീരുമാനം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിക്കും.
ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധമായി ദിവസങ്ങളായി അന്വേഷണ സംഘത്തെ വട്ടം കറക്കിയ പ്രതിക്ക് അയാളുടെ അതിബുദ്ധി തന്നെയാണ് ഇപ്പോള്‍ വിനയായി മാറിയിരിക്കുന്നത്.
നടിക്കൊപ്പം പള്‍സര്‍ സുനി കാറില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡിലുള്ളത്. വളരെ ക്രൂരമായിട്ടാണ് സുനി നടിയെ ഉപദ്രവിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍. അഭിഭാഷകനില്‍ നിന്നു ലഭിച്ച ഈ കാര്‍ഡില്‍ ദൃശ്യങ്ങളുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നത്.
വെളുത്ത സാംസംഗ് ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ സുനി പകര്‍ത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയതായി സുനിയും മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നും സുനി അറിയിച്ചിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കായലില്‍ എറിഞ്ഞെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയുടെ സഹായത്തോടെ കായലില്‍ മുങ്ങിത്തപ്പിയിട്ടും ഫോണ്‍ ലഭിച്ചിരുന്നില്ല. ഇതോടെ കേസിന്റെ മുന്നോട്ട് പോക്ക് തന്നെ സംശയത്തിലായി.
ഒളിവില്‍ പോകുന്നതിന് മുന്‍പ് നടിയെ ഉപദ്രവിക്കുന്ന ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും അഭിഭാഷകന്റെ വസതിയില്‍ കൊണ്ട് പോയി പ്രതി നല്‍കുകയായിരുന്നു. ഈ തെളിവുകള്‍ അഭിഭാഷകന്‍ കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇവ കോടതിയുടെ അനുമതിയോടെ വിദഗ്ദ പരിശോധനക്ക് അയച്ച അന്വേഷണ സംഘത്തെ അത്ഭുതപ്പെടുത്തിയാണ് ഇപ്പോള്‍ അനുകൂലമായ റിസള്‍ട്ട് ലഭിച്ചിരിക്കുന്നത്. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെയുടെ പോലീസ് കസ്റ്റഡി ഈ മാസം 10നാണ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha























