സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. എട്ട് സിനിമകളാണ് അവസാന റൌണ്ടില്‍ മത്സരിക്കുന്നത്. പിന്നെയും, മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം, മഹേഷിന്റെ പ്രതികാരം, അയാള്‍ ശശി, കമ്മട്ടിപ്പാടം, ഗപ്പി, കിസ്മത്ത്, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങളാണ് മികച്ച സിനിമാ വിഭാഗത്തില്‍ അവസാന റൌണ്ടില്‍ എത്തിയിരിക്കുന്നത്. ജനപിയ സിനിമാ വിഭാഗത്തില്‍ പുലിമുരുകന്‍, ഒപ്പം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയും മത്സരിക്കുന്നു.
ഒഡീഷാ സംവിധായകനും ക്യാമറാമനുമായ എ കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. ഇന്ന് വൈകിട്ടാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം വിനായകനും മികച്ച ചിത്രമായി വിധുവിന്‍സെന്റിന്റെ മാന്‍ഹോളിനും സാധ്യത പറയുന്നു. പ്രിയനന്ദനന്‍, സുദേവന്‍, സുന്ദര്‍ദാസ്, പിഎഫ് മാത്യൂസ്, മീനാ പിള്ള, വിടി മുരളി, അരുണ്‍ നമ്പ്യാര്‍, മഹേഷ് പഞ്ചു എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
https://www.facebook.com/Malayalivartha























