നിര്‍ധനര്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി ഒന്നര ഏക്കര്‍

നിര്‍ധനരും ഭവനരഹിതരുമായ 27 കുടുംബങ്ങള്‍ക്ക് വീട്‌വയ്ക്കാനായി ഒന്നര ഏക്കര്‍ സൗജന്യമായി നല്‍കി പ്രവാസി മലയാളി മാതൃകയായി. പഞ്ചായത്തിലെ നടുവട്ടം സ്വദേശിയും ഇപ്പോള്‍ തൃശൂരില്‍ താമസിക്കുന്ന പ്രവാസി ഈങ്ങത്ത് പ്രഭാകരനാണ് നടുവട്ടം കൊറ്റുപുറത്ത് സൗജന്യമായി സ്ഥലം നല്‍കിയത്.
നാല് സെന്റ് വീതം 27 കുടുംബങ്ങള്‍ക്ക് നല്‍കി. ഇതിനു പുറമെ സ്ഥലത്ത് അഞ്ചു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനും 12 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്തിന് ഒരു അങ്കണവാടി നിര്‍മിക്കാനും റിക്രിയേഷന്‍ ക്ലബ് നിര്‍മിക്കാനും ഉപയോഗപ്പെടുത്തും. മുന്‍ ചേലക്കര എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണന്‍ സ്ഥലത്തിന്റെ രേഖകള്‍ കൈമാറുന്ന ചടങ്ങ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബാബു അധ്യക്ഷനായി.
https://www.facebook.com/Malayalivartha























