ഞാന്‍ പള്‍സര്‍ സുനിയുടെ കാമുകിയല്ല; സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ സീരിയല്‍ നടി നിയമനടപടിക്ക്

പള്‍സര്‍ സുനിയുടെ കാമുകിയെന്ന പേരിലുള്ള സോഷ്യല്‍ അപവാദ പ്രചരണങ്ങള്‍ക്കെതിരെ സിനിമാ സീരിയല്‍ നടിയായ ആശ ശ്രീക്കുട്ടി നിയമനടപടിക്കൊരുങ്ങുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കാമുകിയെന്ന പേരിലാണ് നടി ആശയുടെ ചിത്രങ്ങള്‍ നവമാധ്യങ്ങള്‍ വഴി പ്രചരിക്കുന്നത്. ഫോണ്‍വഴിയും ഇപ്പോള്‍ നിരവധിപേര്‍ വിളിച്ച് ശല്യം ചെയ്യുന്നതായി ആശ ചടയമംഗലം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ആശയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പള്‍സര്‍ സുനിക്ക് കൊച്ചിയില്‍ ഒരു കാമുകിയുണ്ടെന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് ആശ ശ്രീക്കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ആശയുടെ ഫെയ്‌സ്ബുക്കില്‍ നിന്നും കോപ്പി ചെയ്ത ഫോട്ടോകളായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. നടിയുടെതെന്ന നിലയില്‍ അശ്ലീല വീഡിയോകളും പ്രചരിച്ചു തുടങ്ങിയിരുന്നു. ഇതോടെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഫെയ്സ്ബുക്കിലെ പല അശ്ലീല ഗ്രൂപ്പുകളിലും തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും തന്റേതെന്ന രീതിയിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആശ നല്‍കിയ പരാതിയില്‍ പറയുന്നു പ്രചരണം ശക്തമായതോടെ തനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ആളുകളുടെ ഭാഗത്തു നിന്നും പലതരത്തിലുമുള്ള പരിഹാസങ്ങളും ഉയരുന്നുവെന്നും ആശ പറയുന്നു.


അതിനാലാണ് താന്‍ പരാതിയുമായി വനിതാസെല്ലിനെയും സൈബര്‍ സെല്ലിനേയും സമീപിച്ചതെന്നും ആശ പറയുന്നു നിരവധി ഗ്രൂപ്പുകളില്‍ ചിത്രം പ്രചരിപ്പിച്ചവരുടെ പേരുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇപ്പോല്‍ താരത്തിന്രെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജുകളും തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്ലീല സംഭാഷണങ്ങളോടെ വന്ന ഫോണ്‍കോളുടെ വിവരങ്ങളും ആശ പൊലീസിന് കൈമാറിയിട്ടുണ്ട്.

https://www.facebook.com/Malayalivartha























