വയനാട്ടില്‍ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത് മിഠായി നല്‍കിയും അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രലോഭിപ്പിച്ചും

വയനാട്ടില്‍ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ പരിശോധന നടത്തിയതില്‍ നിന്നും ഇവര്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന ഏഴു വിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇവരെ ഗ്രൂപ്പ് കൗണ്‍സിലിന് വിധേയരാക്കുന്ന കാര്യം സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നുണ്ട്. ഇന്നലെയാണ് വയനാട്ടിലെ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തുവരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ആറ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കോമ്പൗണ്ടിന് പുറത്തുവെച്ച് മിഠായി നല്‍കിയും അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രലോഭിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യത്തീംഖാന നല്‍കിയ പരാതിയില്‍ വിശദമാക്കുന്നത്. കല്‍പ്പറ്റ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് യത്തീംഖാനയ്ക്ക് സമീപമുളള കടകളിലെ യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹോസ്റ്റലിലേക്ക് പോകുംവഴി കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.
കഴിഞ്ഞ ദിവസം യത്തീംഖാനയ്ക്ക് സമീപമുളള കടയില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങിവരുന്നത് കണ്ടാണ് സെക്യൂരിറ്റി ജീവനക്കാര്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തുകയും പരാതി നല്‍കുകയും ചെയ്തു. വിദ്യാര്‍ത്ഥിനികളെ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 15 വയസില്‍ താഴെയുളള ആറുവിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. ജനുവരി മുതല്‍ ഈ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടതായും സംശയിക്കുന്നുണ്ട്. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. കസ്റ്റഡിയിലുളളവര്‍ കടകളിലെ ജീവനക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
പൊലീസിന്റെ അന്വേഷണത്തിലാണ് എഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടത്തിയത്. പീഡിപ്പിക്കപ്പെട്ടവരെല്ലാം 15 വയസില്‍ താഴെയുള്ളവരാണ്. യത്തീംഖാനയില്‍ നിന്ന് ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിലേക്ക് പോകും വഴിയായായിരുന്നു പീഡനം. പെണ്‍കുട്ടികളെ പ്രതികള്‍ ഇവരെ പ്രലോഭിപ്പിച്ച് പിഡനത്തിനിരയാക്കിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ആദ്യ പീഡനത്തിന് ശേഷം ഇവരെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടികള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ചൂണ്ടിക്കാണിച്ചവരെ മുഴുവനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടികള്‍ക്ക് അധികൃതര്‍ കൗണ്‍സിലിങ് നല്‍കി.
https://www.facebook.com/Malayalivartha























