വാളയാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൃതികയെ ബന്ധു പീഡിപ്പിച്ചിരിന്നതായി അമ്മ

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ 52 ദിവസങ്ങള്‍ക്കിടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂത്ത കുട്ടിയെ അടുത്ത ബന്ധു പീഡിപ്പിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
ജനുവരിയില്‍ മരിച്ച മൂത്തകുട്ടി പലതവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുട്ടി മരിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പു വരെ ഈ ബന്ധു പരിസരത്ത് ഉണ്ടായിരുന്നുവെന്നും കുട്ടികളുടെ അമ്മ പോലീസ് മൊഴി നല്‍കി. മരിച്ച രണ്ടു കുട്ടികളും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിഷാജി ദമ്പതികളുടെ മകള്‍ ശരണ്യ യെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 12 ന് ശരണ്യയുടെ ചേച്ചി കൃതിക യെ ഇതേ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകമെന്ന് സംശക്കുന്ന കൃതികയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ശരണ്യ. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha























