അരുവിക്കരയില്‍ വായോധികയ്ക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഗുണ്ടാ വിളയാട്ടം

റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം വീടിനു മുന്നില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നാണ് 75 കാരിയായ വയോധികയ്ക്കു വസ്ത്രാക്ഷേപവും ക്രൂര മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നത്.
ശബരീനാഥ് എം.എല്‍.എയുടെ മണ്ഡലമായ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പിയം ജംഗ്ഷനില്‍ ഇന്നലെ രാവിലെയാണ് സ്ത്രീക്കുനേരെ അക്രമം നടന്നത്. പഞ്ചായത്ത് റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം വീടിനുമുന്നില്‍ വെയ്ക്കുന്നത് ചോദ്യം ചെയ്ത കൃഷ്ണമ്മക്കു നേരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
എംഎല്‍എ ശബരീനാഥിനെ അഭിസംബോധന ചെയ്ത് പ്രഷീദ് എന്നയാളാണ് തന്റെ ഫെയ്‌സ്ബുക്കില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റിട്ടത്. വൃദ്ധയുടെ വസ്ത്രം പിടിച്ചഴിക്കുന്നുതും അവരെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. ശബരീനാഥിന്റെ അനുയായിയും പ്രാദേശിക ഗുണ്ടയുമായ രാജീവായിരുന്നു ഇതിന് പിന്നില്‍.
സ്ത്രീ സുരക്ഷയുടെ പേരില്‍ പ്രതിപക്ഷം നിയമസഭയില്‍ മുറവിളി കൂട്ടമ്പോള്‍ അരിവിക്കരയില്‍ ശബരീനാഥ് എം.എല്‍.എയുടെ മൂക്കിനുതാഴെ പാര്‍ട്ടി അനുയായി രാജീവ് കാണിക്കുന്ന അതിക്രമങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha


























