സീനത്തിനെ വിവാഹം കഴിക്കാന്‍ ശങ്കര്‍ നൗഷാദായി..ശേഷം കാമുകിക്ക് വേണ്ടി ഭാര്യയോട് ചെയ്തത് കേട്ടാല്‍!

2013 ജൂണ്‍ മുപ്പതിനാണ് ഭാര്യയേയും മകനേയും ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിയും കഴുത്തറുത്തും സുന്ദരവടിവേല്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ കാമുകി റാണിക്കൊപ്പം രക്ഷപ്പെട്ടു. ഭാര്യയേയും മകനേയും അഗളിയില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയുള്ള ചിദംബരം എന്ന സ്ഥലത്ത് എത്തിച്ചാണ് കൊലപാതകം നടത്തിയത്. കാമുകിയെ വിവാഹം കഴിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.
സീനത്താണ് ഭര്‍ത്താവിനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. സീനത്തിനെ ഇയാള്‍ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. ശങ്കര്‍ എന്ന സുന്ദരവടിവേല്‍ സീനത്തിനെ വിവാഹം ചെയ്യാന്‍ മതം മാറി നൗഷാദ് എന്ന പേര് സ്വീകരിച്ചു. ചിദംബരം സ്വദേശിയായിരുന്നു സുന്ദരവടിവേല്‍. സുനാമിയില്‍ സ്വത്തുക്കളും കുടുംബവുമെല്ലാം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് ഇയാള്‍ അഗളിയിലെത്തിയത്.
അഗളിയിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ഇയാള്‍ ജോലിക്ക് ചേര്‍ന്നു. ഈ സമയത്താണ് സീനത്തിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. സീനത്തിനെ വിവാഹം ചെയ്യാനായി മതം മാറുകയും ചെയ്തു. ഇവര്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. അതിനിടെയാണ് റാണി എന്ന മറ്റൊരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലാവുന്നത്. റാണിയെ സ്വന്തമാക്കാനായി ഇയാള്‍ തയ്യാറാക്കിയ കൊലപാതകപദ്ധതിയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























