കുണ്ടറയില്‍ പത്തുവയസ്സുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലേത് കുട്ടിയുടെ കൈപ്പടയെന്ന് പരിശോധനാഫലം

കുണ്ടറയില്‍ ദുരൂഹസാഹചര്യത്തില്‍ പത്തുവയസ്സുകാരി തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ കൈപ്പട കുട്ടിയുടേതുതന്നെയെന്ന് ഫൊറന്‍സിക് പരിശോധനഫലം. അതേസമയം, ഈ കുറിപ്പ് ആരെങ്കിലും കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണോയെന്ന് പൊലീസ് പരിശോധിക്കും.
അതേസമയം, ആത്മഹത്യ ചെയ്യുമെന്നു മരണത്തിനു മൂന്നു നാലു ദിവസം മുന്‍പു പെണ്‍കുട്ടി പറഞ്ഞിരുന്നതായി വിവരമുണ്ട്.
ആത്മഹത്യ ചെയ്യുന്ന ദിവസം രാവിലെ മുതല്‍ പെണ്‍കുട്ടി വിഷാദവതിയായിരുന്നു. മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പു വരെയുള്ള ഏതെങ്കിലും സമയത്തു പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഉറ്റബന്ധുക്കളിലൊരാള്‍ ഈ ദിവസങ്ങളിലൊന്നില്‍ വീട്ടില്‍ വന്നിരുന്നുവത്രെ.
കുട്ടിക്കു പുതിയ വസ്ത്രങ്ങള്‍ കൊണ്ടുവന്നെങ്കിലും ആദ്യം വീട്ടുകാര്‍ സ്വീകരിച്ചില്ല. വാങ്ങിക്കോളാന്‍ കുട്ടിയെ പിന്നീട് അനുവദിക്കുകയും ചെയ്തുവെന്ന വിവരവും ചോദ്യം ചെയ്യലില്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രാസപരിശോധനയ്ക്കു സ്രവം ഉള്‍പ്പെടെ അയച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മരണത്തിനു ശേഷം ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി പൊലീസിനെ പിന്തിരിപ്പിച്ചുവത്രെ. കേസിലെ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കുട്ടിയുടെ മാതാപിതാക്കളും മുത്തച്ഛനും ഉള്‍പ്പെടെ ഒന്‍പതു പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
https://www.facebook.com/Malayalivartha


























