പീഡനത്തില്‍ പെടാതെ സ്വയം രക്ഷപെട്ടോളണം ആഭ്യന്തര മന്ത്രിക്കോ പോലീസിനോ ഒന്നും ചെയ്യാന്‍ പറ്റില്ല: ജി സുധാകരന്‍

പീഡനത്തില്‍ ന്യായീകരണവുമായി മന്ത്രി തന്നെ രംഗത്ത്. അപകടത്തില്‍ പെടാതെ സ്വയം രക്ഷിക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും അക്കാര്യത്തില്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയോ പെലീസോ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും മന്ത്രി ജി. സുധാകരന്‍. കേരളീയ സമൂഹം കുത്തഴിഞ്ഞു കിടക്കുകയാണെന്നും അതാണു െലെംഗിക അതിക്രമങ്ങളടക്കം വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടുത്ത കാലത്തുണ്ടായ സ്ത്രീ പീഡനങ്ങളെല്ലാം വ്യക്തിപരമാണ്. അതു സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതല്ല. അതില്‍ രാഷ്ട്രീയവുമില്ല. അതുകെണ്ടു തന്നെ പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റില്ല.
കുറ്റവാളികളെ രക്ഷിക്കാന്‍ മുമ്പത്തെപ്പോലെ ഇപ്പോഴും ഉന്നതന്‍മാര്‍ രംഗത്തിറങ്ങും. അതിനു സര്‍ക്കാര്‍ ഉത്തരവാദിയല്ല. പിണറായി മുഖ്യമന്ത്രിയായതുകൊണ്ടു കുറ്റവാളികളെ കൊല്ലാന്‍ പറ്റുമോ ? സ്ത്രീകള്‍ക്ക് എവിടെയും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും പ്രദേശത്തെക്കുറിച്ചു മനസിലാക്കിയിട്ടേ പോകാവു. ഇഷ്ടപ്പെടുന്നവരെ ചുംബിക്കുന്നതു വീട്ടില്‍ വച്ചാകണമെന്നു പറഞ്ഞ സുധാകരന്‍ മലയാളത്തില്‍ ഇറങ്ങുന്ന 90% സിനിമകളും ആളുകളെ വഴി തെറ്റിക്കുന്നതാണെന്നു വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha


























