അന്ന് വി.എസ്..ഇന്ന് കോടിയേരി

വിജയസാധ്യത തീരെ ഇല്ലാത്ത മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ് കോടിയേരി പിണറായി വിജയനെ വെട്ടിലാക്കി. ലാവ്‌ലിന്‍ കേസില്‍ പിണറായി തെറിച്ചാല്‍ മുഖ്യമന്ത്രിക്കസേര കണ്ടുകൊണ്ടുള്ള കാലേകൂട്ടിയുള്ള ഏറായി ഇതിനെ കണക്കാക്കാം.
രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസിനും ബിജെപിയ്ക്കും എതിരെ ശരിയായ ബദലായ ഇടതുപക്ഷത്തിന് ജനങ്ങള്‍ വോട്ടുചെയ്യുമെന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്.
പണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കുഞ്ഞന്മാരായ ലെസ്റ്റര്‍ സിറ്റിയെ കിരീടം നേടാന്‍ 5000-ത്തില്‍ 1 സാധ്യത പോലും ഇല്ലെന്ന് ഫുട്‌ബോള്‍ വിദഗ്ദര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ അവരത് നേടി. അത് പോലെയാണ് മലപ്പുറത്ത് മത്സരിക്കുന്ന ഇടതുപക്ഷ മുന്നണിയുടെയും ബി.ജെ.പിയുടെയും അവസ്ഥ. എന്നാല്‍ മലപ്പുറത്ത് ലീഗിനോട് മത്സരിക്കുന്നത് ഫുട്‌ബോള്‍ മത്സരം പോലെയല്ല. 5000-ത്തില്‍ 1 പോയിട്ട് നെഗറ്റീവ് സാധ്യത പോലും ഇല്ല. ഇങ്ങനെയൊരു അവസ്ഥയിലാണ് കോടിയേരിയുടെ മുനവെച്ചുളള പ്രസ്താവന.
പീഡനങ്ങളും പോലീസിന്റെ ജനവിരുദ്ധ പ്രവര്‍ത്തികളും കൊണ്ട് ഭരണവിരുദ്ധ വികാരം നേരിട്ട് കൊണ്ടിരിക്കുകയാണ് ഈ കാലഘട്ടത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍. ഇങ്ങനെയൊരു സമയത്ത് മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ഭരണത്തിന്റെ ഇതുവരെയുളള വിലയിരുത്തലാകുമെന്ന് പറഞ്ഞ കോടിയേരിയുടെ പ്രസ്താവന ആത്മഹത്യാപരമാണെന്നാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍. വന്‍തോതില്‍ ഇതിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധ സ്വരവും ഉയര്‍ന്നിട്ടുണ്ട്. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ വിധിയുണ്ടാകണമെന്ന പക്ഷക്കാരനാണ് കോടിയേരി ബാലകൃഷ്ണന്‍ എന്നാണ് പൊതുവില്‍ ആക്ഷേപം. ഇതിലൂടെ മുഖ്യമന്ത്രി പദം സ്വന്തമാക്കാം എന്നും കോടിയേരി കരുതുന്നതായും പാര്‍ട്ടിയുടെ അണിയറയില്‍ സംസാരമുണ്ട്.
ഇതേ അവസ്ഥ പണ്ട് വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ നിലനിന്നിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനെ തള്ളിപ്പറയുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം വ്യക്തമാക്കിയാണ് പിണറായി വാര്‍ത്താസമ്മേളനം നടത്തിയത്. പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെന്ന് പിണറായി അന്ന് തുറന്നടിച്ചു. നിരവധി തവണ ശാസനയ്ക്കു വിധേയമായിക്കിയിട്ടും അച്ചടക്കലംഘനം തുടരുന്ന നടപടിയാണ് വി എസിന്റെ കൈയില്‍ നിന്നുണ്ടായതെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.
പിണറായിയുടെ ഭരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പലപ്പോഴും രംഗത്ത് വന്നിരുന്നു. ഇത് രണ്ടുപേരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഇടവരുത്തി. ഇതോടെ പിണറായി പക്ഷംകോടിയേരി പക്ഷം എന്ന് രണ്ട് വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha


























