കേസ് വഴിത്തിരിവിലേക്ക് തുടരെ തുടരെ വീണ്ടും അറസ്റ്റുകള്‍..നടിക്കെതിരെയുള്ള ആക്രമണം; അഭിഭാഷകന്‍ പ്രദീഷ് ചാക്കോ പ്രതിയായേക്കും... കേസ് ചുരുട്ടിക്കെട്ടാന്‍ കഴിയാതെ പോലീസ്

പെണ്‍ഗുണ്ട ഷൈനി തോമസിനും കോട്ടയം സ്വദേശി മാര്‍ട്ടിനും കേസുമായി നേരിട്ട് ബന്ധം. ഒടുവില്‍ അന്വേഷണം എത്തി നില്‍ക്കുന്നത് സിനിമാ ലോകത്തിന്റെ സ്വന്തം ക്രിമിനല്‍ അഭിഭാഷകനിലും. കൊച്ചിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍, സിനിമാ ലോകത്തെ പ്രമുഖരടക്കം വിശാല സൗഹൃദവലയം. പ്രദീഷ് ചാക്കോ പള്‍സര്‍ സുനുയുടെ കേസേറ്റെടുത്തത് ഉന്നത ഇടപെടലുകളെത്തുടര്‍ന്നെന്ന് വ്യക്തം. അങ്കമാലി ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരവധി സിനിമാ സുഹൃത്തുക്കള്‍ പ്രദീഷ് ചാക്കോയുമായി നിരന്തരം ആശയവിനിമയം നടത്തുന്നത് നിരീക്ഷിച്ച പോലീസ് കഴിഞ്ഞദിവസം നടത്തിയ ചോദ്യംചെയ്യലിനെതുടര്‍ന്ന് അഭിഭാഷകനെ പ്രതിചേര്‍ക്കാനുള്ള തീരുമാനത്തിലെത്തി. കീഴടങ്ങാന്‍ കൊച്ചിയില്‍ എത്തിയ സുനിയുടെ വസ്ത്രങ്ങളും സിം കാര്‍ഡ്, മെമ്മറി കാര്‍ഡ് എന്നിവയും അഡ്വ. പ്രദീഷിന്റെ ഓഫീസ് പരിസരത്തു നിന്നും പോലീസ് കണ്ടെത്തിയിരുന്നു. തെളിവുകള്‍ ഒളിപ്പിക്കാന്‍ കൂട്ടു നിന്ന കുറ്റത്തിന് അഭിഭാഷകനെ കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. കൊച്ചി കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ കോടതി മുറിയില്‍ നിന്നും വലിച്ചിറക്കിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണ് അഭിഭാഷകനായ പ്രദീഷിനെ മൊബൈല്‍ഫോണ്‍ അടങ്ങുന്ന സഞ്ചി ഏല്‍പ്പിച്ചതായി സുനി മൊഴി നല്‍കിയത്. അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയില്‍ നിന്ന് കേസിന്റെ മാനം പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.
വീട്ടമ്മയില്‍ നിന്ന് റിയല്‍ എസ്‌റ്റേറ്റ് റാണിയായി വളര്‍ന്ന ഷൈനി തോമസ് സുനിയുടെ വലം കൈ എല്ലാ അര്‍ത്ഥത്തിലും.
ആലപ്പുഴയില്‍ സാദാ വീട്ടമ്മയായി ഒതുങ്ങി കൂടിയിരുന്ന ഷൈനി റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വളര്‍ന്നത് പെട്ടെന്നായിരുന്നു. കൊച്ചിയിലെത്തിയപ്പോഴാണ്. കടവന്ത്രയില്‍ സ്ഥിര താമസമായതോടെ ഷൈനി സ്വന്തം നാടായ ആലപ്പുഴയിലെ കരുമാടിയെ മറക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്കുള്ള യാത്ര വല്ലപ്പോഴുമാക്കിയ ഇവര്‍ റിയല്‍ എസ്‌റ്റേറ്റ് ലോകത്ത് വളര്‍ന്നു പന്തലിക്കുകയായിരുന്നു. കൊച്ചിയില്‍ ഷൈനിക്ക് ഇഷ്ടം തോന്നുന്ന വസ്തുക്കള്‍ മറ്റാരും സ്വ്ന്തമാക്കാതിരിക്കാന്‍ ഗുണ്ടകളെയും ഇവര്‍ കൂടെ കൂട്ടിയിരുന്നു. കൊച്ചിയിലെ ഒരു വന്‍ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പിടിയിലായ പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്‌കറിയയെ (46) പരിചയപ്പെടുന്നത്.
വീട്ടമ്മയില്‍ നിന്ന് റിയല്‍ എസ്‌റ്റേറ്റ് റാണിയായി വളര്‍ന്ന ഷൈനി തോമസ് സുനിയുടെ വലം കൈ എല്ലാ അര്‍ത്ഥത്തിലും.
ആലപ്പുഴയില്‍ സാദാ വീട്ടമ്മയായി ഒതുങ്ങി കൂടിയിരുന്ന ഷൈനി റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വളര്‍ന്നത് പെട്ടെന്നായിരുന്നു. കൊച്ചിയിലെത്തിയപ്പോഴാണ്. കടവന്ത്രയില്‍ സ്ഥിര താമസമായതോടെ ഷൈനി സ്വന്തം നാടായ ആലപ്പുഴയിലെ കരുമാടിയെ മറക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്കുള്ള യാത്ര വല്ലപ്പോഴുമാക്കിയ ഇവര്‍ റിയല്‍ എസ്‌റ്റേറ്റ് ലോകത്ത് വളര്‍ന്നു പന്തലിക്കുകയായിരുന്നു. കൊച്ചിയില്‍ ഷൈനിക്ക് ഇഷ്ടം തോന്നുന്ന വസ്തുക്കള്‍ മറ്റാരും സ്വ്ന്തമാക്കാതിരിക്കാന്‍ ഗുണ്ടകളെയും ഇവര്‍ കൂടെ കൂട്ടിയിരുന്നു. കൊച്ചിയിലെ ഒരു വന്‍ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പിടിയിലായ പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്‌കറിയയെ (46) പരിചയ .
ഒരു സിനിമ താരത്തിനുവേണ്ടിയുള്ള റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനിടെയാണ് ഷൈനി പള്‍സര്‍ സുനിയെ പരിചയപ്പെടുന്നത്. സ്ത്രീകളെ കൈയിലെടുക്കാന്‍ പ്രത്യേക വിരുതുള്ള സുനി പെട്ടെന്നു തന്നെ ഷൈനിയുടെ വിശ്വസ്തനായി മാറി. വലിയ പല ഇടപാടുകള്‍ക്കും ഷൈനി കൂടെ കൂട്ടിയിരുന്നത് സുനിയെയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വളരുകയും ചെയ്തു. എന്നാല്‍, നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ട വിവരം സുനി ഷൈനിയെ അറിയിച്ചോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, ഇത്തരത്തില്‍ വലിയ ഇടപാടിന്റെ ഭാഗമായാണോ തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്നും ഇതിന് വലിയ ആസൂത്രണം നടന്നോ എന്നും സംശയം ശക്തമാണ്.
2016 ഡിസംബറില്‍ തിരുനക്കരയിലെ ഒരു മൊബൈല്‍ ഷോപ്പില്‍നിന്ന് ദീപക് എന്നയാളുടെ പേരിലാണ് സിം കാര്‍ഡ് എടുത്തത്. കാഞ്ഞിരം സ്വദേശി ദീപക് കെ. സബ്‌സീന എന്നയാള്‍ ജോലി സംബന്ധമായ കാര്യത്തിനായി ഐഡി കാര്‍ഡിന്റെ കോപ്പി കോട്ടയത്തെ പെല്ലാ പ്ലേസ്‌മെന്റ് എന്ന സ്ഥാപനത്തിനു നല്കിയിരുന്നു. ഈ സ്ഥാപനം നടത്തുന്നത് മാര്‍ട്ടിന്‍ ആണ്. ഇയാളും ഇപ്പോള്‍ അറസ്റ്റിലായ മോന്‍സ് സ്‌കറിയ, ഷൈനി തോമസ് എന്നിവരും ചേര്‍ന്നു റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തി വരികയാണ്.
കോട്ടയം സ്വദേശി മാര്‍ട്ടിന്‍ എന്നൊരാളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറു മാസം മുന്‍പ് റിയല്‍ എസ്‌റ്റേറ്റ് ബിസനിസുമായി ബന്ധപ്പെട്ട് എടുത്ത സിം കാര്‍ഡ് ഷൈനി സുനിക്ക് കൈമാറുകയായിരുന്നെന്നാണ് പറയുന്നത്. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്‌റ്റെല്ല പ്‌ളേസ്‌മെന്റ് എന്ന ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന മാര്‍ട്ടിന്‍, സുഹൃത്ത് മോന്‍സിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാര്‍ഡ് എടുക്കുകയായിരുന്നു. സ്ഥാപനത്തില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തിയ കാഞ്ഞിരം സ്വദേശി ദീപക് സക്‌സേനയുടെ ആധാര്‍കാര്‍ഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ച് തിരുനക്കര ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ നിന്നാണ് ഇയാള്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത്.
എറണാകുളം സ്വദേശികളുമായി മാര്‍ട്ടിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ വില്‍ക്കാന്‍ നോക്കിയ വസ്തുവില്‍ മറ്റൊരു വന്‍കിട ബിസിനസ് ഗ്രൂപ്പ് ഇടപെട്ടതോടെയാണ് മാര്‍ട്ടിന്‍ മോന്‍സിയുടെ സഹായം തേടിയത്. മോന്‍സി വഴി ഷൈനിയെ പരിചയപ്പെട്ട മാര്‍ട്ടിന്‍ സിം കാര്‍ഡ് നല്‍കുകയും ബിസിനസ് ഗ്രൂപ്പിനെ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഷൈനിയുടെ ഇടപെടലിലൂടെ ബിസിനസ് ഗ്രൂപ്പ് പിന്മാറി. എന്നാല്‍ തങ്ങളുടെ ആവശ്യത്തിന് ശേഷം സിംകാര്‍ഡ് തിരിച്ചുവാങ്ങിയിരുന്നില്ല. ഒന്നരമാസം മുന്‍പ് ഇതേ സിം സുനി ഷൈനിയില്‍ നിന്ന് സ്വന്തമാക്കുകയും നടിയെതട്ടിക്കൊണ്ടു പോകാനടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയുമായിരുന്നു. ഇത്തരത്തിലുള്ള ഏതെങ്കിലും ബന്ധം നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുണ്ടോ എ്ന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഏതായാലും സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. എല്ലാവരെയും പൊക്കി അകത്താക്കുമെന്ന ഉറച്ചവാശിയിലാണ് പോലീസ്. അതിനാല്‍ കേസിന് പിന്നില്‍ കളിച്ച വന്‍തോക്കുകളിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























