ചില വൈദികര്‍ക്ക് കടുക്കാവെള്ളം മതിയാകില്ല

വൈദികവിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന ആരോപണം നേരിടുന്ന വൈദികന്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. നുട്ടുകാരും പോലീസും പിന്നാലെ ഓടിയിട്ടും പിടികൂടാനായില്ല. പുത്തൂര്‍ തേവലപ്പുറം പുല്ലാര്‍മല ഹോളിക്രോസ് കത്തോലിക്ക പള്ളിയുടെ അധീനതയിലുള്ള എസ്.ബി.എം. സെമിനാരിയിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവം അന്വേഷിക്കാനെത്തിയ പോലീസുകാരെ കണ്ട് ഇന്നലെ ഉച്ചയ്ക്ക് കോട്ടാത്തല സെന്റ്മേരീസ് പള്ളിയില്‍ നിന്നാണ് ഫാ.തോമസ് പാറേക്കട ഇറങ്ങിയോടിയത്.
സെമിനാരിയിലെ പൂവാര്‍ സ്വദേശികളായ മൂന്നു വിദ്യാര്‍ഥികളെ ഫാ. തോമസ് നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയിരുന്നു. വൈദികന്റെ പീഡനത്തില്‍ വിദ്യാര്‍ഥികളുടെ മാനസികനില തകരാറിലായി. തുടര്‍ന്ന് മൂന്നുപേരെയും വീട്ടിലേക്കു പറഞ്ഞയച്ചു. പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ ഇവരോട് കാരണം ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൂവാര്‍ സ്റ്റേഷനിലെത്തി ഫാ. തോമസിനെതിരെ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായാണ് പൂവാര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ഇന്നലെ പുത്തൂരില്‍ എത്തിയത്. പോലീസ് പള്ളി പരിസരത്ത് എത്തിയ വിവരം അറിഞ്ഞ് വൈദികന്‍ ഇറങ്ങിയോടി. പീഡനവിവരം നാട്ടുകാരെ അറിയിച്ച പോലീസുകാര്‍ നാട്ടുകാരുമായി ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും വൈദികനെ കണ്ടെത്താനായില്ല. തോമസ് പാറേക്കട മൂന്ന് വര്‍ഷമായി ഈ സെമിനാരിയിലെ വൈദികനാണ്. സെമിനാരിയിലെ പഠനത്തിനുശേഷം പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയതെന്ന് മൂന്നു വിദ്യാര്‍ഥികളും മൊഴി നല്‍കിയിട്ടുണ്ട്. വൈദികന്‍ രക്ഷപ്പെട്ടതോടെ പുത്തൂര്‍ പോലീസിനെ വിവരം അറിയിച്ചശേഷം പൂവാര്‍ സി.ഐ. യും സംഘവും മടങ്ങി. പീഡനവിവരം പരസ്യമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മൂന്നുമാസം മുമ്പ് ഈ മൂന്നു വിദ്യാര്‍ഥികളെയും സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നതായി സെമിനാരി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























