Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു


നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ.... പാകിസ്താനെ കീഴടക്കി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ


മണ്ഡലകാല തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട നാളെ തുറക്കും... ഇനി ശരണം വിളിയുടെ നാളുകൾ...

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു...

05 MARCH 2026 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സംഘടിപ്പിച്ച ഇന്നൊവേഷന്‍ ഡേ-2026. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചത് കുട്ടികള്‍ക്ക് വലിയ ആവേശമായി. കുട്ടികള്‍ക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു.

ഇന്നൊവേഷന്‍ ഡേയുടെ ഭാഗമായി കെ-ഡിസ്‌കിന്റെ സോഷ്യല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ വിഭാഗത്തിന്റെ അസിസ്റ്റീവ്/അഡാപ്റ്റീവ്/കോഗ്‌നിറ്റീവ് ഉപകരണങ്ങളുടെ സംസ്ഥാനതല വിതരണ ചടങ്ങിലാണ് മന്ത്രിയുമായി കുട്ടികള്‍ വിശേഷങ്ങള്‍ പങ്കിട്ടത്. മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാനായതും കുട്ടികളില്‍ ആവേശമുണ്ടാക്കി. ഇന്നൊവേഷന്‍ ഡേയുടെ പ്രധാന ആകര്‍ഷണമായി ഇത് മാറി.

കുട്ടികളോട് ആശയവിനിമയം നടത്തുകയും കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്ത മന്ത്രി അവരുടെ ആശയങ്ങളും കഴിവുകളും പൂര്‍ണമായും പുറത്തെടുക്കണമെന്ന് പറഞ്ഞു. ഇത്തരം ആശയങ്ങളെ വളര്‍ത്താനുള്ള കെ-ഡിസ്‌കിന്റ ശ്രമങ്ങളെ അഭിനന്ദിച്ച മന്ത്രി സ്‌ട്രൈഡ് പോലുള്ള പദ്ധതികള്‍ ആധുനിക സമൂഹത്തിന് വഴികാട്ടിയാണെന്നും ചൂണ്ടിക്കാട്ടി.

ഭിന്നശേഷി കുട്ടികളുടെ വളര്‍ച്ചയിലും പഠനത്തിലും നിര്‍ണായകമാകുന്ന സാങ്കേതിക സഹായ ഉപകരണങ്ങള്‍ വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് കുട്ടികള്‍ക്ക് കൈമാറി. കെ-ഡിസ്‌കിന്റെ സ്‌ട്രൈഡ് (സോഷ്യല്‍ ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഇന്‍ക്ലുസിവ് ഡിസൈന്‍ എക്‌സലന്‍സ്) പദ്ധതിയിലൂടെയാണ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്.

ഓരോ പൗരനും സമൂഹത്തില്‍ ഒരുപോലെയും സ്വതന്ത്രമായും ഇടപെടാന്‍ കഴിയുന്ന പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ പരിപാടിയിലൂടെ ഒരിക്കല്‍കൂടി വ്യക്തമായെതന്ന് കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍, സോഷ്യല്‍ ടെക്‌നോളജി വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരും പരിപാടിയുടെ ഭാഗമായി.

ഇന്നൊവേഷന്‍ ഡേയുടെ ഭാഗമായി പങ്കാളിത്ത രൂപകല്‍പനയിലൂടെ വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അറിവ് പകര്‍ന്നു. സാമൂഹിക നവീകരണ മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുത്ത പാനല്‍ സെഷനില്‍ ഭിന്നശേഷിക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനെയും സുസ്ഥിര ഉപജീവന മാര്‍ഗങ്ങളെയും ഇന്‍ക്ലൂസീവ് ഡിസൈനിനെയും കുറിച്ച് ചര്‍ച്ച നടന്നു.

ഭിന്നശേഷിക്കാര്‍ക്ക് മറ്റൊരാളുടെ സഹായമില്ലാതെ അന്തസ്സോടെയും സ്വയംപര്യാപ്തതയോടെയും ജീവിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ട്രൈഡ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. സ്‌ട്രൈഡിന്റെ ഭാഗമായി വിതരണം ചെയ്ത സ്വയം സഹായ ഉപകരണങ്ങള്‍ ഭിന്നശേഷിക്കാര്‍ തന്നെ നേരിട്ട് നിര്‍മ്മാണത്തില്‍ പങ്കാളികളായി തയ്യാറാക്കിയതാണ്. ടെക്‌നോളജി സ്‌കില്ലിങ്ങിന്റെയും ഗവേഷണത്തിലൂടെയും ഇന്‍ക്ലുസിവ് ഡിസൈനിലൂടെയുമാണ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിഡിസി, ആശുപത്രികള്‍ എന്നിവരുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഇന്‍ക്ലുസിവ് ഡിസൈന്‍, സാമൂഹിക നവീകരണം, ഭിന്നശേഷി നീതി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഒത്തുചേരലുകളില്‍ ഒന്നാണ് ഇന്നൊവേഷന്‍ ഡേ 2026. ഭിന്നശേഷിക്കാര്‍ക്ക് നവീനമായ സാമൂഹിക സാഹചര്യം കെട്ടിപ്പടുക്കുന്നതിനായുള്ള കേരളത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പരിപാടി. പിന്തുണാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലുടനീളം ആധുനിക സഹായ സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.
സ്‌ട്രൈഡ് വെബ്‌സൈറ്റ് ലിങ്ക്: https://stride.kerala.gov.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി  (25 minutes ago)

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (38 minutes ago)

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്  (42 minutes ago)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്  (1 hour ago)

  ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച...  (1 hour ago)

സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് പുത്തൻ ഊർജ്ജമേകാൻ 'സ്കെയിൽ-അപ്പ് ക്യാപിറ്റൽ' പദ്ധതികളും പ്രവാസി നിക്ഷേപവും സഹായകമാകുമെന്ന് വിദഗ്ധർ  (1 hour ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്... സ്റ്റാർഷിപ്പിന്റെ 15ാമത് പരീക്ഷണ വിക്ഷേപണത്തിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്  (2 hours ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....  (2 hours ago)

പഞ്ചാബിൽ രണ്ട് തീർഥാടന ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

  ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പര... ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു... . ബേ ഓവലിലാണ് മത്സരം  (3 hours ago)

വൃശ്ചിക മാസം മധ്യത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!  (3 hours ago)

സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി  (3 hours ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും:  (3 hours ago)

ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ.... ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ നട്ടെല്ല് തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്.... ‘ഓപൺ ഫീറ്റൽ’ ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യം...  (4 hours ago)

Malayali Vartha Recommends