Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ലോഡ്ജില്‍ ജോലിക്കു നിന്നിരുന്ന ചെറുപ്പക്കാരെ വിക്ടര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി, പൂര്‍വകഥകള്‍ ഞെട്ടിക്കുന്നത്

20 MARCH 2017 11:16 AM IST
മലയാളി വാര്‍ത്ത

കുണ്ടറയിലെ മുത്തച്ഛന്‍ അറിയപ്പെട്ടിരുന്നത് ഞണ്ട് വിജയനെന്ന പേരില്‍, കൊല്ലം കുണ്ടറയില്‍ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ പിടിയിലായ മുത്തച്ഛന്‍ വിക്ടര്‍ ദുര്‍നടപ്പുകാരനും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവനുമെന്ന് നാട്ടുകാര്‍. കൊല്ലത്തേ അഭിഭാഷകന്റെ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതിക്കെതിരേ പലപ്പോഴും നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. ആണ്‍കുട്ടികളെയും യുവാക്കളെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായിരുന്നു അതില്‍ പ്രധാനം. ലോഡ്ജ് മാനേജരായി ജോലി ചെയ്യവേ ഇയാള്‍ പുരുഷന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും മൊഴിയുണ്ട്.

അതേസമയം, ആറാം ക്ളാസുകാരി പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ കുട്ടിയുടെ മുത്തച്ഛനെ രാവിലെ പത്തിന് എസിപി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുണ്ടറയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. ഞണ്ട് വിജയന്‍ എന്നു വിളിക്കുന്ന വിക്ടര്‍ (62) നെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മൂമ്മയും നല്‍കിയ മൊഴിയെ തുടര്‍ന്നാണ് വിക്ടര്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.

കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് പോലും വിക്ടര്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയിരുന്നുവെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അപ്പൂപ്പന്‍ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം കുട്ടിയും ചേച്ചിയും പലതവണ അമ്മൂമ്മയോട് പരാതിപ്പെട്ടിരുന്നു. ഇവരുടെ മാതാവിനോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തുവരികയായിരുന്നു.

മകളുടെ വീടിന് അടുത്ത് തന്നെ മറ്റൊരു വീട് വാങ്ങി വിക്ടറും ഭാര്യയും താമസിച്ചുവരവെയാണ് കുട്ടിയുടെ മാതാവ് ഭര്‍ത്താവ് തന്റെ മക്കളെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി കുണ്ടറ സര്‍ക്കിളിന് പരാതി നല്‍കിയത്. ഈ കേസിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന് വീട്ടില്‍ വരാന്‍ കഴിയാതെ വന്നതോടെ കുട്ടിയും മാതാവും വിക്ടറിന്റെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഇവിടെ വച്ചാണ് വിക്ടര്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്.

കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ മകള്‍ മക്കളെയും കൂട്ടി തങ്ങളുടെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ഇവിടെ എത്തിയും പീഡനം തുടര്‍ന്നതോടെയാണ് കഴിഞ്ഞ ജനുവരി 15ന് ഉച്ചയോടെ കുട്ടി കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തത്. ലോക്കല്‍ പോലീസ് ഇത് വെറും ആത്മഹത്യയെന്ന നിലയില്‍ ഒതുക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി. കെഎസ്ഇബി ലൈന്‍മാനായ കുട്ടിയുടെ പിതാവ് മദ്യപാനി ആയതിനാല്‍ ഇയാളുടെ പരാതികള്‍ക്ക് ആരും വലിയ ഗൗരവം നല്‍കിയില്ലത്രെ. എന്നാല്‍ മാധ്യമ വാര്‍ത്തകളും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടീലും കൂടി ആയപ്പോഴാണ് കേസ് വിവാദമായത്. ഇതേ തുടര്‍ന്ന് കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍. ഷാബുവിനെയും എസ്ഐ രജീഷിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

റൂറല്‍ എസ്പി എസ്. സുരേന്ദ്രന്‍ കേസ് അന്വേഷണത്തില്‍ നേരിട്ട് ഇടപെടുകയും ഡിവൈഎസ്പി ബി. കൃഷ്ണകുമാറിന് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു. രണ്ട് ഡിവൈഎസ്പിമാരും ആറ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരും 10 എസ്ഐമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. അപ്പൂപ്പന്‍ തുടക്കത്തില്‍ തന്നെ സംശയത്തിന്റെ മുനയിലായിരുന്നുവെങ്കിലും ഇന്നലെ കുട്ടിയുടെ ചേച്ചിയും അമ്മൂമ്മയും തുറന്ന വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോഴാണ് സംഭവത്തിന് സ്ഥിരീകരണം ഉണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കും ആത്മഹത്യാ പ്രേരണയ്ക്കുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ മറ്റ് പ്രതികളുണ്ടോയെന്നതും പരിശോധിച്ച് വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (15 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (28 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (41 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends