Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

മിഷേലിന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ചും ഇരുട്ടില്‍ തപ്പുന്നു; മൊബൈല്‍ ഫോണ്‍ ലഭിക്കാത്തത് തിരിച്ചടി

20 MARCH 2017 12:58 PM IST
മലയാളി വാര്‍ത്ത

മിഷേലിന്റെ ദുരൂഹ മരണത്തില്‍ വ്യക്തത കിട്ടാതെ ക്രൈംബ്രാഞ്ചും വലയുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലെത്തിലാണ് എത്തിയത്. ഇതില്‍ തന്നെയാണ് ക്രൈംബ്രാഞ്ചും എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കാന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല. ഇതിന്റെ ഉത്തരം ലഭിക്കണമെങ്കില്‍ കാണാതായ മിഷേലിന്റെ ഫോണ്‍ ലഭിക്കണമെന്നാണ് കരുതുന്നത്. ഈ ഫോണിനായി നേരത്തെ കായലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല.

അതേസമയം മിഷേലിന്റെ ഫോണ്‍ കിട്ടാത്ത സാഹചര്യത്തില്‍, ലാബ് പരിശോധനയ്ക്കയച്ചിരിക്കുന്ന പ്രതി ക്രോണിന്‍ അലക്‌സാണ്ടറുടെ ഫോണില്‍ നിന്ന് ഇതിനുള്ള തെളിവ് കിട്ടുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നു. ഫോണില്‍ നിന്ന് ചില എസ്എംഎസുകളും വാട്‌സാപ് സന്ദേശങ്ങളും ചിത്രങ്ങളും ക്രോണിന്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച തെളിവുകള്‍ ഫോണില്‍ നിന്നു ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ലഭ്യമായ തെളിവുകള്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഇതിനു പ്രേരണയായതു ക്രോണിനിന്റെ ഇടപെടലാണെന്നും കരുതുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി കാണാതായ ദിവസം രാവിലെ സംസാരിച്ചപ്പോള്‍ പോലും മിഷേല്‍ പറഞ്ഞിട്ടില്ലെന്ന് അടുത്ത കൂട്ടുകാരിയുടെ മൊഴിയുണ്ട്. ക്രോണിന്‍ മുന്‍പു മിഷേലിനെ മര്‍ദിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തിട്ടുണ്ടെന്നും മിഷേലിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ആ ഘട്ടത്തില്‍ പോലും ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ അടുത്ത കൂട്ടുകാരിയില്‍നിന്നു പോലും മറച്ചുവച്ച, മിഷേലിനും ക്രോണിനും മാത്രമറിയാവുന്ന രഹസ്യം ആത്മഹത്യയ്ക്കു പിന്നിലുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിലും ക്രോണിന്‍ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. മിഷേലിനെ മാനസികമായി പിടിച്ചുലച്ച എന്തോ സംഭവം കാണാതായ ദിവസമുണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ക്രോണിന്‍ ഫോണ്‍ വഴി നടത്തിയ ഭീഷണിയില്‍ ബ്ലാക്ക്‌മെയിലിങ് നടന്നിരിക്കാനുള്ള സാധ്യതയാണ് ഒന്ന്. അങ്ങനെയെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തണം.

ക്രോണിന്റെ അമ്മ മിഷേലിനെ ഫോണില്‍ ബന്ധപ്പെട്ടതിനു തെളിവുണ്ട്. ക്രോണിന്‍ ഫോണ്‍ ചെയ്തിട്ട് മിഷേല്‍ എടുക്കുന്നില്ലെന്നു അറിയിച്ചപ്പോള്‍ മിഷേലിനെ വിളിക്കുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ക്രോണിന്റെ അമ്മയും മിഷേലും തമ്മില്‍ സംസാരിച്ചതെന്തെന്നു വ്യക്തമായിട്ടില്ല. ഈ സംഭാഷണം മിഷേലിനെ മാനസികമായി തകര്‍ത്തുവോ എന്നും അന്വേഷിക്കണം.

അതേസമയം ക്രോണിനില്‍ നിന്നും മനംമടുപ്പിക്കുന്ന വിധത്തിലുള്ള ദുരനുഭവം ക്രോണിന് ഉണ്ടായതായാണ് അറിയുന്നത്. കാണാതായ ദിവസം മിഷേലും ക്രോണിനും തമ്മില്‍ നടന്ന അവസാന സംഭാഷണത്തില്‍ 'തിങ്കളാഴ്ച നീ അറിയും' എന്ന മുന്നറിയിപ്പ് മിഷേല്‍ നല്‍കിയിരുന്നു. ആത്മഹത്യ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ, തിങ്കളാഴ്ചയാണ് മിഷേല്‍ ആദ്യം തിരഞ്ഞെടുത്തിരുന്നതെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

എന്നാല്‍, നിലവിലുള്ള തെളിവുകള്‍ പ്രകാരം ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണു മിഷേല്‍ ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടിയത്. പെട്ടെന്ന് എന്തോ പ്രകോപനമുണ്ടായി എന്ന് അനുമാനിക്കാം. ആരെയോ കണ്ടു ഭയന്നെന്ന പോലെയുള്ള പെരുമാറ്റം രണ്ടിടത്ത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ആരെ കണ്ടാണ് മിഷേല്‍ ഭയന്നതെന്ന കാര്യത്തില്‍ ഇനിയും ഉത്തരമായിട്ടില്ല. കലൂര്‍ പള്ളിക്കു സമീപം പെട്ടെന്ന് തിരിഞ്ഞു നടക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത് ആരോ പിന്തുടരുന്നെന്നു തോന്നിക്കുംവിധം ഗോശ്രീ പാലത്തിലേക്കു ധൃതിയിലുള്ള നടത്തമാണ്. തിങ്കളാഴ്ച വിവരമറിയും എന്നു ഭീഷണിപ്പെടുത്തിയശേഷം ഫോണ്‍ ഓഫ് ചെയ്ത മിഷേലിനെ തേടി ക്രോണിന്‍ സുഹൃത്തുക്കളെ അയയ്ക്കുകയോ ഇവരെ മിഷേല്‍ കാണുകയോ ചെയ്തിട്ടുണ്ടോ?

ആത്മഹത്യ ചെയ്യാനുള്ള പദ്ധതി മുന്‍കൂട്ടി തയാറാക്കിയതെങ്കില്‍, എന്തുകൊണ്ട് ജനത്തിരക്കേറിയ സമയവും തിരക്കുള്ള പാലവും തിരഞ്ഞെടുത്തു? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിയാലേ, കേസിലെ ദുരൂഹത നീക്കാന്‍ കഴിയൂ. അതേസമയം മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കൂട്ടുകാരി പറയുന്നത്. അഞ്ചാം തീയതി മോര്‍ണിങ് വിളിച്ചപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഭയങ്കര ഹാപ്പിയായിട്ടാണ് സംസാരിച്ചത്. അപ്പോ, അങ്ങനെയെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയാതിരിക്കുമോ? മെസേജിന്റെ കാര്യമൊക്കെ പറയാന്‍ ചിലപ്പോള്‍ അവള്‍ മറന്നുപോയതായിരിക്കും. പക്ഷേ, എന്നാലും ടെന്‍ഷന്‍ ആയിട്ടൊന്നുമല്ല സംസാരിച്ചത്. ഭയങ്കര കൂളായിട്ടാ സംസാരിച്ചതെന്നുമാണ് സുഹൃത്ത് പറഞ്ഞിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (15 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (28 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (41 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends