രണ്ട് പേരകുട്ടികളെയും ഒരു പിശാചിനെപ്പോലെ മാറി മാറി പീഡിപ്പിച്ചു; പുറംലോകം അറിഞ്ഞത് ഒരു പേരക്കുട്ടിയുടെ മരണത്തിനു ശേഷം

കുണ്ടറ നാന്തിരിക്കലില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത പത്ത് വയസുകാരി അനിലയുടെ സഹോദരിയെയും മുത്തച്ഛന്‍ വിക്ടര്‍ ഡാനിയേല്‍ പലതവണ പീഡിപ്പിച്ചതായി തെളിഞ്ഞു. കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിക്ടറിന്റെ മകന്‍, വിക്ടറിന്റെ ഭാര്യ എന്നിവരുടെ മൊഴികളില്‍ നിന്നാണ് പത്ത് വയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍ തന്നെയാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. മൂത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുണ്ടറ എസ്.ഐ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചതിന്റെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്കും നാന്തിരിക്കലിലെ വീട്ടില്‍ വച്ച് വിക്ടര്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. പ്രതിയുടെ വീട്ടില്‍ വച്ച് നേരത്തേ പലതവണ പീഡിപ്പിച്ചിട്ടുണ്ട്.
മാനഭംഗം (375), പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം (377), കുട്ടികളെ അത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍ (305) എന്നീ വകുപ്പുകള്‍ക്ക് പുറമേ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിനെതിരെയുള്ള പോക്‌സോ ആക്ടും വിക്ടറിനെതിരെ ചുമത്തി. പെണ്‍കുട്ടിയുടെ കുണ്ടറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം വൈകിട്ട് നാല് മണിയോടെ പ്രതിയെ കൊല്ലം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിക്ടര്‍ തന്നെയാണ് ജനുവരി 15ന് പെണ്‍കുട്ടിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ വിവരം കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.
പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് കാര്യമായെടുത്തില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പൊലീസ് ഉണര്‍ന്നത്. ഇതേദിവസം തന്നെ വിക്ടര്‍, പെണ്‍കുട്ടിയുടെ അമ്മ, മുത്തശ്ശി എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്യലിനോട് ഇവര്‍ സഹകരിച്ചില്ല. വിക്ടറെ ആദ്യംമുതല്‍ പൊലീസ് സംശയിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ അന്വേഷണസംഘത്തോട് ഇനിയും സഹകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha