പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരില്‍ കൊല്ലം പുത്തൂരില്‍ നിന്ന് പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി

കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറേക്കളം(30) ആണ് പിടിയിലായത്. മധുരയില്‍ നിന്നാണ് പൊലീസ് വൈദികനെ പിടികൂടിയത്. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്ന് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കൊല്ലം പൂത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ.തോമസ് പാറേക്കളം. 2016 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും.
മൂഴിക്കോട് സെന്റ്മേരീസ് പള്ളിയിലും പുല്ലാമല ഹോളി ക്രോസ് പള്ളിയിലും വികാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാള്‍. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്.ഡി.എം സന്ന്യാസ സമൂഹത്തിലെ അംഗമാണ്. പുല്ലാമലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയിലെ വൈദിക അധ്യാപകനായിരുന്നു. ഇവിടെ വൈദികപഠനത്തിനെത്തിയ കുട്ടികളെ മൂഴിക്കോട്ടെ പള്ളിയുടെ രണ്ടാംനിലയില്‍കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുമായിരുന്നുവെന്നാണ് പരാതി. സെമിനാരിയില്‍നിന്ന് പഠനം നിര്‍ത്തിപ്പോയ പൂവാര്‍ കരിങ്കുളം സ്വദേശിയായ 14 കാരന്‍ വീട്ടുകാരോടൊപ്പം പൂവാര്‍ സി.ഐയ്ക്കാണ് പരാതിനല്‍കിയത്. തന്നോടൊപ്പം മറ്റു മൂന്നുകുട്ടികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പൂവ്വാര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പോലീസ് സംഘം പുല്ലാമലയിലെത്തി വൈദികനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ നിന്ന് മൂഴിക്കോട്ടെ പള്ളിയിലെത്തിച്ച് പരിശോധനകള്‍ നടത്തുന്നതിനിടയിലാണ് പോലീസിനെ കബളിപ്പിച്ച് വൈദികന്‍ മുങ്ങുന്നത്. ഇയാളെ താഴത്തെനിലയില്‍ നിര്‍ത്തിയശേഷം മുകളില്‍ മഹസര്‍ തയ്യാറാക്കുന്നതിനായി പോലീസ് പോയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. പിടിയിലാകുന്ന പ്രതിയെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നടപടികളൊന്നും എടുക്കാതിരുന്നതും സംഭവംനടന്ന സ്റ്റേഷനില്‍ വേണ്ട അറിയിപ്പുകള്‍ നല്‍കാതിരുന്നതുമാണ് പ്രതി രക്ഷപ്പെടുന്നതിന് കാരണമായതെന്ന ആക്ഷേപം ശക്തമാണ്.
പൂവ്വാര്‍ സി.ഐ. എടുത്ത കേസിന്റെ എഫ്.ഐ.ആര്‍. പുത്തൂര്‍ പോലീസിന് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി വൈദികനുവേണ്ടി ഊര്‍ജിതമായ തിരച്ചില്‍ നടന്നുവരികയാണ്. ഇദ്ദേഹവുമായി ബന്ധമുള്ള നിരവധിപേരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയും അല്ലാതെയും ചോദ്യംചെയ്തു.
https://www.facebook.com/Malayalivartha