ബാലതാരമായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസ് ഒതുക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതും മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യവസായ പ്രമുഖരുടെ മക്കളാണ് ബാലതാരത്തെ കൂട്ടൂലാത്സംഗം ചെയ്തത്. സിനിമ ലൊക്കേഷനിലേക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പന ഗ്രാമപഞ്ചായത്തിലെ സിപിഐഎം മെമ്പറുടെ മകന്‍ ഫൈസലിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇനി പിടിയിലാകാനുള്ളത് കൊല്ലത്തെ പ്രമുഖ സ്വര്‍ണ്ണക്കടയുടമയുടെ കൊച്ചുമകനും, വസ്ത്രവ്യാപാരിയുടെ മകനുമാണ്.
ബാലതാരത്തെ പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ടുള്ളത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നും റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. കേസ് പിന്‍വലിക്കാനും, കൂടുതല്‍ നടപടികളില്ലാതെ ഒതുക്കിതീര്‍ക്കാനും പെണ്‍കുട്ടിയ്ക്കും മാതാവിനും കേസിലെ പ്രതികള്‍ പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തത്രേ. പണം കിട്ടിയാല്‍ കേസ് പിന്‍വലിക്കാമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികളുടെ സുഹൃത്തുക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു. അതേസമയം, പെണ്‍കുട്ടിയും മാതാവും ആദ്യം പരാതി നല്‍കാനെത്തിയപ്പോള്‍ ഇരുവരെയും അപമാനിച്ചുവിട്ട വനിതാ സിഐയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
വ്യവസായ പ്രമുഖരുടെ മക്കളായ മൂന്ന് യുവാക്കളാണ് ബാലതാരമായ പെണ്‍കുട്ടിയെ മുണ്ടയ്ക്കലിലെ വീട്ടില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷത്തിന് ശേഷമാണ് മൂവരും പെണ്‍കുട്ടിയുമായി മുണ്ടയ്ക്കലിലെത്തിയത് സിനിമാ ലൊക്കേഷനിലാക്കണെന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ച് പീഡിപ്പിച്ചത്.
https://www.facebook.com/Malayalivartha