ടടLC ചോദ്യപ്പേപ്പര്‍ ചോര്‍ന്നു... കണക്കു പരീക്ഷ വീണ്ടും നടത്തും

എസ്എസ്എല്‍സി പരീക്ഷയില്‍ ചോദ്യങ്ങള്‍ പകര്‍ത്തിയ സംഭവം: വിദ്യാഭ്യാസമന്ത്രി അടിയന്തര യോഗം വിളിച്ചു; കണക്ക് പരീക്ഷ റദ്ദാക്കുന്ന കാര്യം പരിഗണനയില്‍
എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും പകര്‍ത്തിയതാണെന്ന പരാതികള്‍ ഉയരുന്നതിനിടെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അടിയന്തരയോഗം വിളിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡിപിഐ, പരീക്ഷാഭവന്‍ സെക്രട്ടറി എന്നിവരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കണക്ക് പരീക്ഷയിലെ പതിമൂന്നോളം ചോദ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചോദ്യപേപ്പറില്‍ നിന്നും അതേപടി പകര്‍ത്തിയതാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കേണ്ടാത്ത ഭാഗത്തുനിന്നും ചോദിച്ച ഈ ചോദ്യങ്ങള്‍ മൂലം കണക്ക് പരീക്ഷ വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീതി കിട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. കണക്ക് പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമോ എന്ന കാര്യവും മന്ത്രി വിളിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.
എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് പഠിപ്പിക്കാത്ത പരീക്ഷയിലെ ചോദ്യങ്ങള്‍ ചോദിച്ച് കുട്ടികളെ കുഴക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണക്ക് ചോദ്യപേപ്പറില്‍ ചോദ്യ കര്‍ത്താവ് തന്റെ അറിവ് പരീക്ഷിക്കുകയായിരുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍.
https://www.facebook.com/Malayalivartha
























