കെ.പി.സി.സി പ്രസിഡന്റ് നിയമനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

കെ.പി.സി.സി പ്രസിഡന്റ് നിയമനത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നതായി ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. എം.എം ഹസന്റേത് താത്കാലിക ചുമതലയാണോ എന്ന കാര്യം ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസിനെ ഒന്നിച്ചു കൊണ്ടുപോവുക എന്ന ദൗത്യമാണ് കെ.പി.സി.സി പ്രസിഡന്റിന്റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍, താഴെ തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഐക്യപ്പെടുത്തുന്നതിനും പ്രഥമ പരിഗണന നല്‍കുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. രാവിലെ 11ന് ഇന്ദിരാഭവനില്‍ വി.എം.സുധീരനില്‍ നിന്ന്എം.എം.ഹസന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും.
https://www.facebook.com/Malayalivartha
























