മനഃസാക്ഷിയെ ഞെട്ടിച്ച കാക്കനാട് പീഡനം ; ഇരയെ ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കി പിച്ചിച്ചീന്തിയത് 55ഓളം പേര്‍

കാക്കനാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 55 പ്രതികളുണ്ടെന്നു സൂചന. കോളിളക്കം സൃഷ്ടിച്ച പറവൂര്‍ പീഡനക്കേസിലേക്കാള്‍ പ്രതികളാണുള്ളത്. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കിയതിനു പിന്നാലെയാണു കൂടുതല്‍ പേര്‍ ഇരയെ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരമുളളത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ പ്രേമംനടിച്ച് പലപ്പോഴായി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ആറംഗ സംഘത്തെ കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20), തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്സന്‍ (32), തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍ (23), തുതിയൂര്‍ പള്ളിപ്പറമ്പ് വീട്ടില്‍ സിന്‍സിലാവോസ് (സണ്ണി-19), ചാവക്കാട് കോട്ടപ്പടി ചോളയില്‍ വീട്ടില്‍ അഖില്‍ (24), തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷ് (31) എന്നിവരാണ് പ്രതികള്‍. ഇവരുടെ സുഹൃത്തുക്കളാണ് പിടികൂടാനുള്ള പ്രതികള്‍.
2014 മുതല്‍ വിവാഹവാഗ്ദാനം നല്‍കിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ തങ്ങളുടെ വരുതിയിലാക്കിയത്. സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തു. അഖില്‍ പഴനിയില്‍ കൊണ്ടുപോയി താലികെട്ടിയ ശേഷമാണ് പീഡിപ്പിച്ചത്. അക്ഷയ് ഫെയ്സ്ബുക്ക് മുഖേന പരിചയപ്പെട്ടാണ് പീഡിപ്പിച്ചത്. ലഹരിപദാര്‍ഥങ്ങള്‍ പെണ്‍കുട്ടിക്ക് നല്‍കാറുണ്ടായിരുന്നതായി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഒന്നാം പ്രതി അക്ഷയ്, രണ്ടാം പ്രതി ജെയ്സണ്‍, മൂന്നാംപ്രതി രാഹുല്‍ എന്നിവര്‍ ഇരയ്ക്ക് കഞ്ചാവും മദ്യവും നല്‍കിയതായി തെളിഞ്ഞു.
ആറാംപ്രതി സതീഷ്മയക്കുമരുന്ന് കുത്തിവച്ചതായും പറഞ്ഞു. പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരേ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമ (പോക്സോ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആറ് യുവാക്കള്‍ക്കെതിരേയാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടിയെ വീടിന് പരിസരത്തുനിന്നു കാണാതായതിനെത്തുടര്‍ന്ന് അമ്മ പരാതി നല്‍കിയിരുന്നു. ഇതിനിടെ, വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ അമ്മ സ്റ്റേഷനില്‍ ഹാജരാക്കി. ഇന്‍ഫോപാര്‍ക്ക് വനിതാ സി.ഐ. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മൂന്നു ദിവസത്തിനുശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്
https://www.facebook.com/Malayalivartha
























