സംസ്ഥാന പോലീസിനെ കയറൂരിവിടരുതെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിഎസ് അച്യുതാനന്ദന്റെ താക്കീത്

സംസ്ഥാന പൊലീസിനെ കയറൂരിവിടരുതെന്നു സിപിഎം സംസ്ഥാന സമിതിയില്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ താക്കീത്. പൊലീസ് ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റം ജനങ്ങള്‍ക്കു ബോധ്യപ്പെടണം. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ശാശ്വതമായി തടയാന്‍ നടപടിവേണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ഭൂമിയും പാര്‍പ്പിടവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിഎസ് നിലപാട് അറിയിച്ചത്.
രാഷ്ട്രീയധാരണയും അനുഭവപരിചയവും ഉള്ളവരെ നിയോഗിച്ചുകൊണ്ടു മന്ത്രിമാരുടെ ഓഫിസില്‍ ആവശ്യമായ അഴിച്ചുപണി വേണമെന്നു സിപിഎം ഇന്നലെ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിശിതവിമര്‍ശനം ഉണ്ടായിരുന്നു.
പൊലീസിന്റെ നടപടികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിനു വഴിവയ്ക്കുന്നു എന്നതു തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇടപെടലാണു പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























