എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യ കാരണക്കാരന്‍ തോട്ടുമുക്കത്തു താമസിക്കുന്ന എച്ച്എസ്എസ് അധ്യാപകനായ വിനോദെന്ന് പോലീസ്

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യ കാരണക്കാരന്‍ തോട്ടുമുക്കത്തു താമസിക്കുന്ന എച്ച്എസ്എസ് അധ്യാപകനായ വിനോദെന്ന് പോലീസ് . വിവാദ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് മെറിറ്റ് എന്ന സ്ഥാപനത്തില്‍ നിന്ന്. അധ്യാപകരില്‍ നിന്ന് വിനോദ് ചോദ്യം തയ്യാറാക്കി വാങ്ങിയിരുന്നു. മെറിറ്റ് പ്രവര്‍ത്തിക്കുന്നത് വിനോദിന്റെ വീട്ടിലെന്ന് മുന്‍ ജീവനക്കാരന്‍.
വിനോദ് തിരൂര്‍ വെള്ളച്ചാല്‍ സിപിപിഎം എച്ച്എസ്എസ് അധ്യാപകനാണ് . വിനോദിനെതിരെ പോലീസ് അന്വേഷണം തുടങ്ങി. തോട്ടുമുക്കത്തെ ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. സമീപവാസികള്‍ ഇയാള്‍ എവിടെയാണെന്ന് പെട്ടെന്ന് പറയുന്നില്ല.
https://www.facebook.com/Malayalivartha
























