കേരളസര്‍വകലാശാല യുവജനോല്‍സവത്തില്‍ മാര്‍ ഇവാനിയോസ് കോളജ് മുന്നില്‍

കേരളസര്‍വകലാശാല യുവജനോല്‍സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് മുന്നില്‍. അന്‍പത് കോളജുകളില്‍ നിന്നായി നാലായിരത്തിലേറെ മല്‍സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ഇന്നലെ തുടങ്ങിയ മല്‍സരങ്ങള്‍ 8 കോളജുകളിലെ വിവിധ വേദികളിലായി ഇന്നും തുടരുന്നു. മോഹിനാട്ടത്തോടെയാണ് മല്‍സര ഇനങ്ങള്‍ ആരംഭിച്ചത്.നൃത്ത നൃത്തേതര മല്‍സരങ്ങളിലും മികച്ച പ്രേക്ഷക പങ്കാളിത്തമാണ് വിവിധ വേദികളിലുള്ളത്.
49 ഇനങ്ങളുടെ മല്‍സരമാണ് ഇന്ന് പൂര്‍ത്തിയാകേണ്ടത്. മല്‍സരങ്ങള്‍ ഒരു ദിവസം പിന്നിടുമ്പോള്‍ 16 പോയിന്റുമായി തിരുവനന്തപുരം മാര്‍ ഇവോനിയേഴ്‌സ് കോളജ് ഒന്നാംസ്ഥാനത്തുനില്‍ക്കുന്നു.13 പോയിന്റുമായി ആതിഥേയ ജില്ലയിലെ തന്നെ സ്വാതിതിരുനാള്‍ സംഗീത കോളജാണ് തൊട്ടുപിന്നില്‍.
https://www.facebook.com/Malayalivartha

























