കൈയേറ്റക്കാര്‍ ഭൂമി കവര്‍ന്നു; മൂന്നാറില്‍ പാര്‍പ്പിടമില്ലാതെ 2000 കുടുംബങ്ങള്‍

സര്‍ക്കാര്‍ നീക്കിവെച്ച ഭൂമി കൈയേറ്റക്കാര്‍ സ്വന്തമാക്കിയപ്പോള്‍ പാര്‍പ്പിടം നഷ്ടപ്പെട്ടത് രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക്. മൂന്നാറിലെ തോട്ടം തൊഴിലാളികളായ രണ്ടായിരത്തോളം പേരാണ് പട്ടയം കിട്ടിയിട്ടും ഭൂമിയില്ലാത്തതിനാല്‍ വര്‍ഷങ്ങളായി വാടകവീടുകളില്‍ കഴിയുന്നത്. തങ്ങള്‍ക്ക് വീടുവെക്കാന്‍ കിട്ടേണ്ട ഭൂമികളില്‍ കൈയേറ്റക്കാര്‍ ബഹുനിലമന്ദിരങ്ങള്‍ കെട്ടിപ്പൊക്കുന്നത് കണ്ണീരോടെ കണ്ടുനില്‍ക്കേണ്ട അവസ്ഥയിലാണിവര്‍.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സ്വന്തമായി ഭൂമിയില്ലാത്ത മൂന്നാറിലെ മൂവായിരത്തോളം തോട്ടം തൊഴിലാളികള്‍ക്ക് പട്ടയം വിതരണം ചെയ്തത്. ആയിരത്തോളം കുടുംബങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ ഭൂമിനല്‍കി. ബാക്കി 2000 കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇക്കാനഗര്‍ 912 സര്‍േവ നമ്പറില്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിരുന്നത്. എന്നാല്‍, ഈ ഭൂമി പിന്നീട് ഭൂമാഫിയയും രാഷ്ട്രീയ കക്ഷികളും സ്വന്തമാക്കി. ഇതോടെ തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കാനുള്ള പദ്ധതി അവതാളത്തിലായി.
ഭൂമി കിട്ടാത്ത കുടുംബങ്ങള്‍ ഇപ്പോള്‍ മൂന്നാര്‍ കോളനിയും ദേവികുളവും കേന്ദ്രീകരിച്ച് വാടകവീടുകളിലാണു താമസം. മൂന്നാര്‍ ടൗണില്‍ ഇക്കാനഗറില്‍ കെ.എസ്.ഇ.ബി ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ പൂര്‍ണമായും സി.പി.എം നിയന്ത്രണത്തിലാണ്. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ വീടടക്കം ഇവിടെയാണ്. മൂന്നാര്‍ ദൗത്യസംഘം ഓഫിസിനു മൂക്കിനുതാഴെതന്നെ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടും വീണ്ടെടുക്കാന്‍ നടപടിയുണ്ടായിട്ടില്ല. പൊലീസ് പിന്തുണ ലഭിക്കാത്തതും കൈയേറ്റക്കാര്‍ക്കെതിരെ കേസടുക്കാത്തതും യഥാര്‍ഥ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളില്ലാത്തതുമാണ് ഭൂമി തിരിച്ചെടുക്കുന്നതിനു പ്രധാന തടസ്സമായി പറയുന്നത്. പോതമേട്ടിലെ ഏലമലക്കാടുകള്‍ പോലും കൈയേറ്റത്തില്‍നിന്ന് മുക്തമല്ല.

2007ല്‍ ദൗത്യസംഘം പൊളിച്ചുനീക്കിയ ചില റിസോര്‍ട്ടുകളുടെ സ്ഥാനത്ത് വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























