ആരോപണം തെറ്റാണെങ്കില്‍ തെളിയിക്കാനുള്ള ബാധ്യത ശശീന്ദ്രനുണ്ട്; ശരദ് പവാര്‍

പുതിയ വാർത്താ ചാനല്‍ പുറത്തുകൊണ്ടുവന്ന, മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ അശ്‌ളീല ഫോണ്‍സംഭാഷണവുമായി ബന്ധപ്പെട്ട വാര്‍ത്ത തള്ളാതെ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ചാനലുകളില്‍ വരുന്ന വാര്‍ത്തകളില്‍ ആശയക്കുഴപ്പം ഉണ്ടാകുക സ്വഭാവികമാണ്. അതുമാത്രമാണ്പുതിയ വാര്‍ത്ത ചാനല്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കുള്ളത്.
വാര്‍ത്തയ്ക്ക് അടിസ്ഥാനമായ ആരോപണം തെറ്റാണെങ്കില്‍ അതു തെളിയിക്കാനുള്ള ബാധ്യത ശശീന്ദ്രനുണ്ട്. അങ്ങിനെ തെളിയിക്കാന്‍ സാധിച്ചാല്‍ ശശീന്ദ്രനു വീണ്ടും മന്ത്രിസ്ഥാനത്തേക്കു കടന്നുവരാം. വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ ശശീന്ദ്രന്‍ രാജിവച്ചതു നല്ല തീരുമാനമാണ്. ഇതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും മികച്ച തീരുമാനമായി. ശശീന്ദ്രന്‍ തെറ്റുകാരനല്ലെങ്കില്‍ തെളിയിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ നിലപരാധിത്വം തെളിയിക്കേണ്ടതു ശശീന്ദ്രന്റെ ബാധ്യതയാണെന്നും പവാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























